99.9 ശതമാനം കോണ്‍ഗ്രസുകാരും ആഗ്രഹിക്കുന്നത് തലപ്പത്ത് രാഹുലിനെ; നിലപാട് അറിയിച്ച് സുര്‍ജേവാല

പുതിയ അധ്യക്ഷനെ തീരുമാനിക്കുന്ന നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല
രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം
രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പുതിയ അധ്യക്ഷനെ തീരുമാനിക്കുന്ന നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല. 99.9 ശതമാനം നേതാക്കളും രാഹുല്‍ ഗാന്ധി പാര്‍ട്ടി പ്രസിഡന്റ് ആകണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുതിയ പ്രസിഡന്റിനെ തീരുമാനിക്കുന്നതിന്റെ ഭാഗമായി സോണിയാഗാന്ധി നാളെ മുതല്‍ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ച പത്തുദിവസത്തോളം നീളുമെന്നും സുര്‍ജേവാല പറഞ്ഞു.

പുതിയ പാര്‍ട്ടി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുളള നടപടിക്രമങ്ങള്‍ പാര്‍ട്ടി ഉടന്‍ ആരംഭിക്കും. കോണ്‍ഗ്രസിന്റെ ഇലക്ട്രല്‍ കോളേജ്, എ.ഐ.സി.സി. അംഗങ്ങളും, കോണ്‍ഗ്രസ് പ്രവര്‍ത്തകരും അംഗങ്ങളും ചേര്‍ന്ന് ഉചിതനായ വ്യക്തിയെ തിരഞ്ഞെടുക്കും.ഞാനുള്‍പ്പടെ 99.9ശതമാനം നേതാക്കളും രാഹുല്‍ ഗാന്ധി പാര്‍ട്ടി പ്രസിഡന്റ് ആകണമെന്നാണ് ആഗ്രഹിക്കുന്നത്.' സുര്‍ജേവാല പറഞ്ഞു.

എന്നാല്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. ഗാന്ധി കുടുംബാംഗമല്ലാത്ത ഒരാളെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുത്താന്‍ അത് വീണ്ടും പാര്‍ട്ടിക്കുളളില്‍ കലഹത്തിന് കാരണമായേക്കാം എന്നാണ് കരുതുന്നത്. ശക്തമായ ഒരു നേതൃത്വമില്ലാത്തതാണ് കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പുകളില്‍ അടിക്കടിയുണ്ടായ പരാജയത്തിന് കാരണമായി രാഷ്ട്രീയ നിരീക്ഷകര്‍ ഉള്‍പ്പടെയുളളവര്‍ ചൂണ്ടിക്കാണിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com