പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി; ഗോവയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിക്കത്ത് നല്‍കി

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി; ഗോവയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിക്കത്ത് നല്‍കി
ഗീരീഷ് ചോഡങ്കാര്‍ /ഫയല്‍
ഗീരീഷ് ചോഡങ്കാര്‍ /ഫയല്‍

പനാജി: ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗോവയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കിയതായി ഗീരീഷ് ചോഡങ്കാര്‍ അറിയിച്ചു. 

ഗോവയിലെ 49 ജില്ലാ പഞ്ചായത്ത് വാര്‍ഡുകളില്‍ നാലില്‍ മാത്രമാണ് കോണ്‍ഗ്രസിനു ജയിക്കാനായത്. ബിജെപി 32 സീറ്റുകള്‍ നേടി. കോണ്‍ഗ്രസിന്റേത് മോശം പ്രകടനമാണെന്നും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കുകയാണെന്നും ചോഡങ്കാര്‍ പറഞ്ഞു. സോണിയ ഗാന്ധിക്കു പുറമേ സംസ്ഥാനത്തിന്റെ ചുമതലയുള്ള ദിനേശ് ഗുണ്ടുറാവുവിനും കത്ത് നല്‍കിയിട്ടുണ്ട്.

ശാന്താറാം നായിക്കിന്റെ പിന്‍ഗാമിയായി 2018 ഏപ്രിലില്‍ ആണ് ചോഡങ്കാര്‍ ഗോവ പിസിസി അധ്യക്ഷന്‍ ആയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ രണ്ട് സീറ്റില്‍ ഒന്ന് കോണ്‍ഗ്രസ് നേടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com