അമിത് ഷാ ബംഗാളില്‍ ; തൃണമൂല്‍ വിമതരും സിപിഎം എംഎല്‍എയും ബിജെപിയില്‍ ചേരും

ബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ സംസ്ഥാനത്ത് അധികാരം പിടിക്കുക ലക്ഷ്യമിട്ടാണ് അമിത് ഷായുടെ സന്ദര്‍ശനം
അമിത് ഷാ ബംഗാളില്‍ ' ട്വിറ്റര്‍ ചിത്രം
അമിത് ഷാ ബംഗാളില്‍ ' ട്വിറ്റര്‍ ചിത്രം

കൊല്‍ക്കത്ത : കേന്ദ്രമന്ത്രി അമിത് ഷാ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പശ്ചിമബംഗാളിലെത്തി. ഇന്നു പുലര്‍ച്ചെയാണ് അമിത് ഷാ കൊല്‍ക്കത്തയിലെത്തിയത്. ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേര്‍ക്ക് ആക്രമണം ഉണ്ടായതിനെച്ചൊല്ലി കേന്ദ്രവും സംസ്ഥാനസര്‍ക്കാരും തമ്മില്‍ ഉടക്ക് തുടരുന്നതിനിടെയാണ് അമിത് ഷായുടെ സന്ദര്‍ശനം. 

ബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ സംസ്ഥാനത്ത് അധികാരം പിടിക്കുക ലക്ഷ്യമിട്ടാണ് അമിത് ഷായുടെ സന്ദര്‍ശനം. സ്വാമി വിവേകാനന്ദന്‍, സ്വാതന്ത്ര്യസമര സേനാനി ഖുദിറാം ബോസ് എന്നിവരുടെ പ്രതിമകളില്‍ പുഷ്പാര്‍ച്ചന നടത്തുന്ന അമിത് ഷാ ഏതാനും പൊതുയോഗങ്ങളിലും റാലികളിലും പങ്കെടുക്കും. 

മുന്‍മന്ത്രി ശുഭേന്ദു അധികാരി അടക്കം എംപിമാരും എംഎല്‍എമാരും അടക്കം തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള ഒരുപറ്റം നേതാക്കള്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് തൃണമൂല്‍ എംഎല്‍എമാര്‍ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പാര്‍ട്ടി വിട്ടിരുന്നു. ചില എംപിമാരും രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇന്ന് മിഡ്‌നാപുരില്‍ നടക്കുന്ന അമിത് ഷായുടെ റാലിക്കിടെയാകും നേതാക്കള്‍ ബിജെപിയില്‍ ചേരുക. 

സിപിഎം എംഎല്‍എ തപ്‌സി മൊണ്ഡലും ഇന്ന് ബിജെപിയില്‍ ചേരും. ശനിയാഴ്ച അമിത് ഷാ പങ്കെടുക്കുന്ന റാലിയില്‍വെച്ച് അംഗത്വമെടുക്കുമെന്ന് അവര്‍ അറിയിച്ചിരുന്നു. സിപിഎം തപ്‌സിയെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇതിനിടെ തൃണമൂല്‍ വിട്ടു വരുന്നവരെ പാര്‍ട്ടിയില്‍ എടുക്കുന്നതില്‍ ബിജെപിയില്‍ പ്രതിഷ്ധവും ഉയര്‍ന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com