9 തൃണമൂല്‍ എംഎല്‍എമാരും രണ്ട് ഇടത് എംഎല്‍എമാരും ബിജെപിയില്‍; ബംഗാളില്‍ മമതയെ വിറപ്പിച്ച് അമിത് ഷായുടെ റാലി

പശ്ചിമ ബംഗാളില്‍ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള പതിനൊന്ന് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു.
പശ്ചിമ ബംഗാളില്‍ റാലിക്കെത്തിയ അമിത് ഷാ/ പിടിഐ
പശ്ചിമ ബംഗാളില്‍ റാലിക്കെത്തിയ അമിത് ഷാ/ പിടിഐ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള പതിനൊന്ന് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റാലിയില്‍ വെച്ചാണ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട മുന്‍ മന്ത്രി സുവേന്ദു അധികാരിയാണ് ബിജെപി പാളയത്തിലെത്തിയ പ്രധാന നേതാവ്. 

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള എട്ട് എംഎല്‍എമാര്‍, ഒരു സിപിഎം എംഎല്‍എ, ഒരു സിപിഐ എംഎല്‍എയുമാണ് ബിജെപിയില്‍ ചേര്‍ന്നത്. 
സുവേന്ദു അധികാരിക്കൊപ്പം തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രബലരായ 23 നേതാക്കളും ബിജെപിയിലെത്തിയിട്ടുണ്ട്. ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ ബംഗാളില്‍ അധികാരത്തിലെത്തുമെന്ന് അമിത് ഷാ പറഞ്ഞു. 

200 സീറ്റുകള്‍ നേടി ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അമിത് ഷാ അവകാശപ്പെടട്ടു. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ മമത ബാനര്‍ജി മാത്രമാകുമെന്നും അമിത് ഷാ പറഞ്ഞു. 

മിഡ്‌നാപ്പൂരിലാണ് അമിത് ഷായുടെ റാലി. ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡയ്ക്ക് എതിരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് റാലിയ്ക്ക് ഒരുക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com