രോഗിയുടെ ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കം; ആശുപത്രിയിലേക്ക് എട്ട് തവണ വാഹനം ഇടിച്ചു കയറ്റി; നിരവധി പേര്‍ക്ക് പരിക്ക്; അതിക്രമം (വീഡിയോ)

രോഗിയുടെ ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കം; ആശുപത്രിയിലേക്ക് എട്ട് തവണ വാഹനം ഇടിച്ചു കയറ്റി; നിരവധി പേര്‍ക്ക് പരിക്ക്; അതിക്രമം (വീഡിയോ)
സംഭവത്തിന്റെ സിസിടിവി ദൃശ്യം
സംഭവത്തിന്റെ സിസിടിവി ദൃശ്യം

ചണ്ഡീഗഢ്: ആശുപത്രിയിലേക്ക് വാഹനം ഇടിച്ചു കയറ്റി അതിക്രമം. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ബാലാജി ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. 

എട്ടോളം തവണയാണ് പിക്കപ്പ് വാന്‍ ഇടിച്ചു കയറ്റിയത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 15 വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

ചികിത്സയിലുള്ള രോഗിയുടെ ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കൂട്ടത്തിലുള്ള ഒരാളുടെ പരാക്രമം. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതുവരെയായി ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com