മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മോത്തിലാല്‍ വോറ അന്തരിച്ചു
മോത്തിലാല്‍ വോറ രാഹുല്‍ ഗാന്ധിക്കൊപ്പം/ പിടിഐ ചിത്രം
മോത്തിലാല്‍ വോറ രാഹുല്‍ ഗാന്ധിക്കൊപ്പം/ പിടിഐ ചിത്രം

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മോത്തിലാല്‍ വോറ അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഡല്‍ഹി ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട് ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞദിവസം
ഇദ്ദേഹത്തിന്റെ 93-ാം ജന്മദിനമായിരുന്നു.

ഏതാനും മാസങ്ങള്‍ക്കു മുന്‍പ് കോവിഡ് ബാധിച്ചിരുന്നു. ഒക്ടോബറിലാണ് വൈറസ് ബാധ കണ്ടെത്തിയത്. അസുഖം ഭേദമായതിനെ തുടര്‍ന്ന് ഒക്ടോബര്‍ 16ന് ആശുപത്രി വിട്ടു. ഡിസംബര്‍ 19ന് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

1985 മുതല്‍ 1988 വരെ മൂന്നു വര്‍ഷക്കാലമാണ് മോത്തിലാല്‍ വോറ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നത്. 1993 മുതല്‍ 1996 വരെ ഉത്തര്‍പ്രദേശ് ഗവര്‍ണറായും സേവനമനുഷ്ഠിച്ചു.

മാധ്യമപ്രവര്‍ത്തകനായിരുന്ന മോത്തിലാല്‍ വോറ 1968ലാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. 1970ല്‍ മധ്യപ്രദേശ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, മധ്യപ്രദേശ് റോഡ് ഗതാഗത കോര്‍പ്പറേഷന്റെ ഡപ്യൂട്ടി ചെയര്‍മാനായി. 1977ലും 1980ലും വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1983ല്‍ മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി. 1988ല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. അതേവര്‍ഷം ഏപ്രിലില്‍ രാജ്യസഭാംഗമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com