'നിങ്ങൾ പാപം ചെയ്യുകയാണ്', രക്തം കൊണ്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി കർഷകർ 

സിംഗു അതിർത്തിയിൽ സമര നടത്തുന്ന കർഷകരാണ് രക്തത്തിൽ പ്രധാനമന്ത്രിക്ക് കത്തെഴുതി അയച്ചത്
കർഷകർ പ്രധാനമന്ത്രിക്ക് എഴുതിയ കത്ത്/ ചിത്രം: പിടിഐ
കർഷകർ പ്രധാനമന്ത്രിക്ക് എഴുതിയ കത്ത്/ ചിത്രം: പിടിഐ

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി കർഷകർ രക്തം കൊണ്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി. കർഷകരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിലൂടെ നിങ്ങൾ പാപം ചെയ്യുകയാണെന്നാണ് കത്തിൽ കുറിച്ചിരിക്കുന്നത്. സിംഗു അതിർത്തിയിൽ സമര നടത്തുന്ന കർഷകരാണ് രക്തത്തിൽ പ്രധാനമന്ത്രിക്ക് കത്തെഴുതി അയച്ചത്.

"ഇത് ഞങ്ങളുടെ രക്തമാണ്. നിങ്ങൾ അദാനിയുടെയും അംബാനിയുടെയും വക്താവായി മാറുകയാണ്. അവർക്ക് വേണ്ടിയാണ് ഈ നിയമങ്ങൾ ഉണ്ടാക്കുന്നത്. ഹിന്ദു വിശ്വാസ പ്രകാരം പശു മാംസം കഴിക്കുന്നത് എത്രത്തോളം പാപമാണോ, പന്നിയിറച്ചി കഴിക്കുന്നത് മുസ്ലീങ്ങൾക്ക് എത്രത്തോളം പാപമാണോ അതുപോലെ പാപമാണ് മറ്റുള്ളവരുടെ അവകാശങ്ങൾ കവരുന്നത് എ‌ന്ന് ഗുരു നാനാക് പറഞ്ഞിട്ടിണ്ട്. കർഷകരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിലൂടെ നിങ്ങൾ പാപം ചെയ്യുകയാണ്. പ്രധാനമന്ത്രി താങ്കൾ ഗുരുദ്വാരയിൽ പോയി തലകുനിച്ച് പ്രാർത്ഥിച്ചില്ലോ, എന്നിട്ടും എന്തുകൊണ്ടാണ് അത് തിരിച്ചറിയാത്തത്."

കർഷക പ്രക്ഷോഭം 26ാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ വീണ്ടും ചർച്ച നടത്താനായി കേന്ദ്രസർക്കാർ കർഷകരെ ക്ഷണിച്ചിട്ടുണ്ട്. സമരം അവസാനിപ്പിക്കാനായി ഇതിനോടകം അഞ്ച് തവണ കേന്ദ്രസർക്കാർ കർഷക സംഘടനകളുമായി ചർച്ച നടത്തിയിരുന്നു. നിയമങ്ങൾ പിൻവലിക്കില്ലെന്നും പകരം ഭേദഗതികൾ ആകാമെന്ന നിലപാടിൽ സർക്കാരും നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ കർഷകരും ഉറച്ചുനിൽക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com