മാസങ്ങള്‍ക്കിടെ പ്രതിദിന കോവിഡ് രോഗികള്‍ 20,000ല്‍ താഴെ; ചികിത്സയിലുള്ളവര്‍ മൂന്ന് ലക്ഷത്തില്‍ കുറവ്, രോഗമുക്തര്‍ 97ലക്ഷത്തിലേക്ക്

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന പ്രവണത തുടരുന്നു
കോവിഡ് പരിശോധന/ഫയല്‍ ചിത്രം
കോവിഡ് പരിശോധന/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന പ്രവണത തുടരുന്നു. മാസങ്ങള്‍ക്ക് ശേഷം ആദ്യമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 20,000ല്‍ താഴെ എത്തി. ഇന്നലെ 19,556 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 1,00,75,116 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ 2,92,518 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. ഇന്നലെ മാത്രം 301 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,46,111 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ മാത്രം 30,376 പേരാണ് കൊറോണ വൈറസ് ബാധയില്‍ നിന്ന് മുക്തി നേടിയത്. ഇതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 96,36,487 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com