അതിവേഗ വൈറസ്; സൗദിയില്‍ നിന്നുള്ള വന്ദേ ഭാരത് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

സൗദി അറേബ്യയില്‍ നിന്നുള്ള വന്ദേ ഭാരത് വിമാന സര്‍വീസുകള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ച് എയര്‍ ഇന്ത്യ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റിയാദ്: സൗദി അറേബ്യയില്‍ നിന്നുള്ള വന്ദേ ഭാരത് വിമാന സര്‍വീസുകള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ച് എയര്‍ ഇന്ത്യ. വിലക്ക് നീങ്ങുന്നതോടെ സര്‍വീസ് പുനരാരംഭിക്കുമെന്ന് വാര്‍ത്താ കുറിപ്പില്‍ പറയുന്നു. സൗദിയിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് സാമൂഹിക മാധ്യമങ്ങളിലൂടെയും അറിയിച്ചു.

സൗദിയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിക്കണമെന്ന് ട്രാവല്‍ ഏജന്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനിതക മാറ്റം സംഭവിച്ച പുതിയ തരം കോവിഡ് വൈറസിന്റെ വ്യാപനം ചില വിദേശരാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സൗദി അറേബ്യ ഒരാഴ്ചത്തേക്ക് അത്യാവശ്യ സര്‍വീസ് ഒഴികെ എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചിരുന്നു. 

എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും താല്‍കാലികമായി ഒരാഴ്ചത്തേക്ക് നിര്‍ത്തലാക്കുമെന്നും അത്യാവശ്യ വിമാന സര്‍വീസുകള്‍ മാത്രം അനുവദിക്കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കര, നാവിക, വ്യോമമാര്‍ഗങ്ങളിലൂടെ സൗദിയിലേക്കുള്ള പ്രവേശനത്തിനും ഒരാഴ്ചത്തേക്ക് വിലക്കുണ്ടാവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com