കര്‍ഷകരാണ് കല്ല്യാണത്തേക്കാള്‍ വലുത്, വിവാഹം മാറ്റിവച്ച് പ്രവാസി യുവാവ് നാട്ടിലെത്തി രണ്ടാം ദിവസം സമരമുഖത്ത് 

കല്ല്യാണവും ജോലിയുമൊക്കെ കാത്തിരിക്കും എന്നാണ് അബുദാബിയില്‍ പ്ലംമ്പറായി ജോലിചെയ്യുന്ന ഈ യുവാവിന്റെ വാക്കുകള്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഞ്ചാബിലെ വീട്ടിലെത്തി നല്ലൊരു പങ്കാളിയെ കണ്ടെത്തി വിവാഹം ചെയ്യണം, ഈ ആഗ്രഹവുമായാണ് യുഎഇയില്‍ ജോലി ചെയ്യുന്ന 29കാരനായ സത്‌നാം സിങ് രണ്ട് മാസത്തെ അവധിക്കായി നാട്ടിലേക്ക് തിരിച്ചത്. രണ്ട് വര്‍ഷത്തിനിടെ സത്‌നാമിന് ആദ്യമായി കിട്ടിയ അവധിയാണ് ഇത്. പക്ഷെ ജലന്ദറിലെ വീട്ടിലെത്തിയപ്പോള്‍ ഈ യുവാവ് അവധിക്കാലത്തെ പദ്ധതികളെല്ലാം പാടെ മാറ്റി. 

നവംബര്‍ 29ന് നാട്ടിലെത്തിയ സത്‌നാം തന്റെ ഗ്രാമത്തിലെ കര്‍ഷകരെല്ലാം സമരമുഖത്താണെന്ന് സഹോദരനില്‍ നിന്നാണ് അറിഞ്ഞത്. രണ്ട് ദിവസം വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ചിലവിട്ടശേഷം സത്‌നാം നേരെയെത്തിയത് ഡല്‍ഹി-ഹരിയാന ബോര്‍ഡറിലേക്കാണ്. കല്ല്യാണവും ജോലിയുമൊക്കെ കാത്തിരിക്കും എന്നാണ് അബുദാബിയില്‍ പ്ലംമ്പറായി ജോലിചെയ്യുന്ന ഈ യുവാവിന്റെ വാക്കുകള്‍. 

വീട്ടില്‍ പ്രായമായ മാതാപിതാക്കള്‍ ഒറ്റയ്ക്കാണെങ്കിലും സമരമുഖത്തേക്കെത്താന്‍ തീരുമാനിച്ച മകനെ അവര്‍ ഒരിക്കല്‍ പോലും തടഞ്ഞില്ലെന്ന് പറയുകയാണ് സത്‌നാമിന്റെ സുഹൃത്തും അംഗപരിമിതിയുള്ള കര്‍ഷകനുമായ സൂഖാ സിങ്. വിജയം നേടുന്നതുവരെ സമരത്തിലുണ്ടാകും എന്നാണ് സത്‌നാമിന്റെ വാക്കുകള്‍. പ്രവാസിയാകുന്നതിന് മുമ്പ് താനും ഒരു കര്‍ഷകനായിരുന്നെന്നും ആദ്യം പാടമാണ് സംരക്ഷിക്കേണ്ടതെന്നും പറയുകയാണ് ഈ യുവാവ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com