'മോദി കര്‍ഷകരെ ശക്തരാക്കിയത് എങ്ങനെയെന്ന് തെളിയിക്കാം'; രാഹുലിനെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് ജാവഡേക്കര്‍

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍
കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍/ പിടിഐ
കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍/ പിടിഐ

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ രാഷ്ട്രപതിക്ക് നിവേദനം കൊടുത്തതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍.  യുപിഎ സര്‍ക്കാരുകളുടെ കാലത്ത് കര്‍ഷകര്‍ക്ക് വേണ്ടി എന്തുചെയ്തു എന്ന് വ്യക്തമാക്കാന്‍ സംവാദത്തിന് തയ്യാറുണ്ടോയെന്ന് ജാവഡേക്കര്‍ ട്വിറ്ററില്‍ കുറിച്ചു. 

ഒരു തുറന്ന സംവാദത്തിന് വേണ്ടി ഞാന്‍ രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും വെല്ലുവിളിക്കുകയാണ്. കോണ്‍ഗ്രസ് എങ്ങനെയാണ് കര്‍ഷകരുടെ താത്പര്യങ്ങള്‍ നിരസിച്ചതെന്നും മോദി എങ്ങനെയാണ് അവരെ ശക്തിപ്പെടുത്തിയതെന്നും ഞാന്‍ തെളിയിച്ചു തരാം. തങ്ങളുടെ ഉത്പന്നങ്ങള്‍ ന്യായമായ വില ലഭിക്കണമെന്ന് കര്‍ഷകര്‍ എന്നും ആവശ്യപ്പെട്ടുകൊണ്ടിരുന്നു. പക്ഷേ കോണ്‍ഗ്രസ് അത് ഒരിക്കലും ചെയ്തിട്ടില്ല'- ജാവഡേക്കര്‍ ട്വിറ്ററില്‍ കുറിച്ചു. 

ഗുലാം നബി ആസാദ്, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരോടൊപ്പം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട രാഹുല്‍ ഗാന്ധി, കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ രണ്ടുകോടി പേര്‍ ഒപ്പുവെച്ച ഭീമ നിവേദനം കൈമാറിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com