ബംഗാളില്‍ ഇടതുപക്ഷവുമായി കൈകോര്‍ക്കാം; ഹൈക്കമാന്‍ഡിന്റെ അംഗീകാരം

പശ്ചിമ ബംഗാളില്‍ വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായുള്ള സഖ്യത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അംഗീകാരം
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായുള്ള സഖ്യത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അംഗീകാരം. ഹൈക്കമാന്‍ഡിന്റെ അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ പാര്‍ട്ടികള്‍ ഉടന്‍ സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് കടക്കും. ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ നേരത്തെ സിപിഎം കേന്ദ്രകമ്മിറ്റി അനുമതി നല്‍കിയിരുന്നു. 

വോട്ടിനിട്ടാണ് കേന്ദ്രകമ്മിറ്റി കോണ്‍ഗ്രസ് സഖ്യമാകാം എന്ന ധാരണയിലെത്തിയത്. എട്ട് അംഗങ്ങള്‍ വോട്ടിങ്ങില്‍ നിന്ന് വിട്ടുനിന്നിരുന്നു. കേരള ഘടകവും ഇത്തവണ എതിര്‍ത്തില്ല. 

ഇടത് പാര്‍ട്ടികളുമായി സഖ്യം വേണമെന്ന നിലപാട് കോണ്‍ഗ്രസിന്റെ ബംഗാള്‍ ഘടകം നേരത്തെ രാഹുല്‍ ഗാന്ധിയെ അറിയിച്ചിരുന്നു. ആകെയുള്ള 294 സീറ്റുകളില്‍ കോണ്‍ഗ്രസ് നൂറ് സീറ്റുകള്‍ ആവശ്യപ്പെട്ടേക്കും എന്നാണ് സൂചന. എന്നാല്‍ അറുപതില്‍ താഴെ സീറ്റുകള്‍ നല്‍കിയാല്‍ മതിയെന്ന നിലപാടിലാണ് സിപിഎം. 

ബിജെപിയും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ഇതിനോടകംതന്നെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായി കഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com