15 ലക്ഷം രൂപ, 100 കിലോ ഭാ​രം; തമിഴ്നാട്ടിൽ  ഭീമൻ ആമയെ കടത്തി, അന്വേഷണം 

അന്താരാഷ്ട്ര വിപണിയിൽ 15 ലക്ഷം രൂപ വിലമതിക്കുന്ന ആമയെ കാണാതായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: അന്താരാഷ്ട്ര വിപണിയിൽ 15 ലക്ഷം രൂപ വിലമതിക്കുന്ന ആമയെ കാണാതായി. തമിഴ്നാട്ടിലെ മഹാബലിപുരത്തെ മുതല പാർക്കിലാണ് ആമയെ പരിപാലിച്ചിരുന്നത്. ആൽഡാബ്ര ഇനത്തിൽപ്പെട്ട ഭീമൻ ആമയെയാണ് മദ്രാസ് ക്രോക്കഡൈൽ ബാങ്ക് ട്രസ്റ്റ് സെന്റർ ഫോർ ഹെർപ്പറ്റോളജിയിൽ നിന്നും കാണാതായത്. ലോകത്തിലെ ഏറ്റവും വലിയ ആമ ഇനങ്ങളിലൊന്നാണിത്. ആമയെ മോഷ്ടിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം.

ഗാലപ്പഗോസ് ആമകൾക്ക് പിന്നിൽ വലിപ്പത്തിൽ രണ്ടാം സ്ഥാനത്താണ് ആൽഡാബ്ര ആമകൾ. 150 വർഷം വരെ ആയുസുള്ള ഇവയ്ക്ക് 1.5 മീറ്ററിലധികം നീളവും 200 കിലോഗ്രാം വരെ ഭാരവും ഉണ്ടാകും. ഭൂമിയിലെ ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള ജീവിവർഗങ്ങളിലൊന്നാണ് ഈ ആമകൾ. 

തമിഴ്നാട്ടിലെ പാർക്കിൽ നിന്ന് കാണാതായ ആമയ്ക്ക് 80-100 കിലോഗ്രാം ഭാരമുണ്ടാകാമെന്ന് പോലീസ് പറഞ്ഞു. ഇതിന് 50 വയസാണ് പ്രായം കണക്കാക്കുന്നത്. ശരീരഭാഗങ്ങൾ മരുന്നിനായി ഉപയോഗിക്കാൻ വേണ്ടിയായിരിക്കാം ആമയെ മോഷ്ടിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. 
ആറ് ആഴ്ച മുമ്പാണ് മോഷണം നടന്നതെങ്കിലും വാർത്ത ഇപ്പോഴാണ് പുറത്തുവിട്ടതെന്നാണ് വിവരം. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com