കര്‍ഷകരുടെ ഭൂമി കയ്യേറിയത് സഹോദരി ഭര്‍ത്താവ്; കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു; രാഹുലിന്റെത് മുതലക്കണ്ണീരെന്ന് സ്മൃതി ഇറാനി

അയാളുടെ സഹോദരി ഭര്‍ത്താവ് തന്നെ കര്‍ഷകരുടെ ഭൂമി കയ്യേറിയിട്ടുണ്ട്
കേന്ദ്രമന്ത്രി സ്മൃതി ഇറാനി/ഫയല്‍ ചിത്രം
കേന്ദ്രമന്ത്രി സ്മൃതി ഇറാനി/ഫയല്‍ ചിത്രം

അമേഠി: കര്‍ഷകരോട് മോദി കള്ളം പറയുകയാണെന്ന് ബിജെപി നേതാവ് സ്മൃതി ഇറാനി. അവരെ വഴി തെറ്റിക്കുകയാണ് രാഹുലിന്റെ ലക്ഷ്യം. രാഹുലിന്റെ സഹോദരി ഭര്‍ത്താവാണ് കര്‍ഷരുടെ ഭൂമി കയ്യേറിയതെന്നും സ്മൃതി പറഞ്ഞു. അമേഠിയില്‍ കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. 

'രാഹുല്‍ ഗാന്ധി കള്ളം പറഞ്ഞ് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. കര്‍ഷകരുടെ കാര്യത്തില്‍ രാഹുല്‍ ഗാന്ധി മുതലക്കണ്ണീരൊഴുക്കുകയാണ്. എന്നിട്ടവരെ തെറ്റിദ്ധരിപ്പിക്കുന്നു. അയാളുടെ സഹോദരി ഭര്‍ത്താവ് തന്നെ കര്‍ഷകരുടെ ഭൂമി കയ്യേറിയിട്ടുണ്ട്', സ്മൃതി ഇറാനി ആരോപിച്ചു. രാഹല്‍ ഗാന്ധി കര്‍ഷകരോട് ഇപ്പോള്‍ സഹതാപം കാണിക്കുകയാണെന്നും കര്‍ഷകരുടെ ഭൂമി കൈവശം വെച്ചിരിക്കുന്നവരാണിവരെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി.

കേന്ദ്രത്തിന്റെ കര്‍ഷക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ വിവിധ അതിര്‍ത്തികളില്‍ കര്‍ഷകര്‍ പ്രതിഷേധിക്കുകയാണ്. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി രംഗത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സ്മൃതി ഇറാനിയുടെ പ്രതികരണം.

'ഞാനീ മണ്ഡലത്തില്‍ ജയിക്കുന്നതിന് മുമ്പ് ഇവിടെ നടന്നിരുന്ന വികസനമെന്താണെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്. ഈ കുടുംബം അറിഞ്ഞുകൊണ്ടാണ് അമേഠിയെയും അവിടുത്തെ കര്‍ഷകരെയും വികസനത്തില്‍ നിന്ന് അകറ്റിനിര്‍ത്തിയത്. അവര്‍ കര്‍ഷകരെ വഴിതെറ്റിച്ചു. ഡല്‍ഹിയില്‍ കാഞ്ചനകൊട്ടാരത്തിലിരുന്നു കൊണ്ട് അവര്‍ അധികാരത്തിന്റെ മധുരം നുണഞ്ഞു', സ്മൃതി ഇറാനി ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com