ഹോട്ടല്‍ വളഞ്ഞ് കര്‍ഷകരുടെ ഉപരോധം ; പിന്‍വാതിലിലൂടെ രക്ഷപ്പെട്ട് ബിജെപി നേതാക്കള്‍

ഭാരതി കിസാന്‍ യൂണിയന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം
പഞ്ചാബ് കര്‍ഷക സമരം/ പിടിഐ ചിത്രം
പഞ്ചാബ് കര്‍ഷക സമരം/ പിടിഐ ചിത്രം

ചണ്ഡീഗഡ് : കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പഞ്ചാബ് ഭഗ്‌വാരയിലെ ഹോട്ടല്‍ കര്‍ഷകര്‍ ഉപരോധിച്ചു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനാഘോഷമാണ് ഹോട്ടലില്‍ സംഘടിപ്പിച്ചത്. ഇതിനായി ബിജെപി നേതാക്കള്‍ ഹോട്ടലില്‍ ഒത്തുകൂടിയത് അറിഞ്ഞാണ് കര്‍ഷകര്‍ സംഘടിച്ചെത്തി ഹോട്ടല്‍ ഉപരോധിച്ചത്. 

ഭാരതി കിസാന്‍ യൂണിയന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ഉപരോധത്തെ തുടര്‍ന്ന് ബിജെപി നേതാക്കള്‍ക്ക് ഹോട്ടലിന്റെ പിന്‍ാതിലിലൂടെ ഒളിച്ചു പുറത്തു കടക്കേണ്ടി വന്നു. 

കന്നുകാലി, കോഴി തീറ്റകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന കമ്പനി ഉടമയും ബിജെപി പ്രവര്‍ത്തകനുമായ ആളുടേതാണ് ഹോട്ടല്‍. ബിജെപി നേതാക്കളെ പുറത്തു വിടില്ലെന്ന് കര്‍ഷകര്‍ നിലപാടെടുത്തതോടെ സംഘര്‍ഷമുണ്ടാകുകയും ചെയ്തു. 

ജലന്ധറില്‍ ബിജെപി നേതാവ് മനോരഞ്ജന്‍ കാലിയയുടെ വീട്ടില്‍ നടന്ന വാജ്‌പേയി ജന്മദിനാഘോഷവും കര്‍ഷകര്‍ തടഞ്ഞു. കാലിയയുടെ വീടിന് മുന്നിലേക്ക് പ്രതിഷേധവുമായി കര്‍ഷകരെത്തുകയായിരുന്നു. കര്‍ഷകര്‍ തെരുവില്‍ മരിക്കുമ്പോള്‍, ബിജെപി നേതാക്കള്‍ എല്‍ഇഡി സ്‌ക്രീന്‍ വെച്ച് ജനമദിനാഘോഷം സംഘടിപ്പിക്കുന്നത് അനുവദിക്കാനാവില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com