‍‍64-ാം വയസിൽ നീറ്റ് പാസായി; റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥൻ എംബിബിഎസ് പഠനത്തിലേക്ക് 

ജീവനുള്ള കാലത്തോളം ആളുകളെ സേവിക്കണമെന്ന ആ​ഗ്രഹമാണ് ജയ് കിഷോറിനെ വീണ്ടും വിദ്യാർത്ഥിയുടെ റോളിലെത്തിച്ചത്
ജയ് കിഷോർ,എംബിബിഎസ് വിദ്യാർഥി/ ചിത്രം: ട്വിറ്റർ
ജയ് കിഷോർ,എംബിബിഎസ് വിദ്യാർഥി/ ചിത്രം: ട്വിറ്റർ

ഭുവനേശ്വർ: അറുപത്തിനാലാം വയസിൽ നീറ്റ് പരീക്ഷ പാസായി ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിയായി പ്രവേശനം നേടിയിരിക്കുകയാണ് ജയ് കിഷോർ പ്രധാൻ എന്ന ഒഡീഷ സ്വദേശി. റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥനായ ജയ് എംബിബിഎസ് പഠനം പൂർത്തിയാക്കുമ്പോഴേക്കും എഴുപത് വയസാകും. മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ തന്നെ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് ഈ വിദ്യാർത്ഥി

ജീവനുള്ള കാലത്തോളം ആളുകളെ സേവിക്കണമെന്ന ആ​ഗ്രഹമാണ് ജയ് കിഷോറിനെ വീണ്ടും വിദ്യാർത്ഥിയുടെ റോളിലെത്തിച്ചത്. ഒഡീഷയിലെ വീർ സുരേന്ദ്ര സായ് യൂണിവേഴ്സിറ്റി ആൻഡ് ടെക്നോളജിയിലാണ് (VIMSAR) ജയ് അഡ്മിഷൻ നേടിയത്. ഭിന്നശേഷിക്കാർക്കുള്ള സംവരണസീറ്റ് വഴിയാണ് പ്രവേശനം. 
 
എസ്ബിഐയിൽ നിന്നും വിരമിച്ച ജയ് ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് നീറ്റ് പരീക്ഷ എഴുതിയത്.  ഇരട്ട പെൺകുട്ടികളുടെയും ഒരു മകൻറെയും പിതാവായ കിഷോറിന് 2016 ൽ മകളെ മെഡിക്കൽ എൻട്രൻസ് പരീക്ഷക്കായി സഹായിക്കുന്നതിനിടെയാണ് എന്തു കൊണ്ട് തനിക്കും പരീക്ഷ എഴുതിക്കൂടാ എന്ന തോന്നലുണ്ടായത്. ഫാർമസിസ്റ്റായ ഭാര്യയും പൂർണ്ണ പിന്തുണ നൽകി ഒപ്പമുണ്ടായിരുന്നു. ഇപ്പോഴിതാ പരീക്ഷയിൽ മികച്ച സ്കോർ നേടി വിംസാറിൽ പ്രവേശനം നേടിയിരിക്കുകയാണ് ജയ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com