പതിനാറുകാരിയെ പിതൃസഹോദരി കാഴ്ചവച്ചത് 200 പേര്‍ക്ക്; സെക്‌സ് റാക്കറ്റ് പിടിയില്‍

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത പിതൃസഹോദരി ഉള്‍പ്പെട്ട സെക്‌സ് റാക്കറ്റ് അംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മധുര: നാല് വര്‍ഷത്തിനിടെ 16കാരിയെ പീഡിപ്പിച്ചത് 200ഓളം പേര്‍. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത പിതൃസഹോദരി ഉള്‍പ്പെട്ട സെക്‌സ് റാക്കറ്റ് അംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ മധുരയിലാണ് 16കാരി കൊടുംക്രൂരതയ്ക്കിരയായത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതൃസഹോദരി ഉള്‍പ്പെടെ ആറ് പേരൈയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 

കഴിഞ്ഞ ബുധനാഴ്ചയാണ് സെക്‌സ് റാക്കറ്റില്‍നിന്ന് പെണ്‍കുട്ടിയെ പോലീസ് മോചിപ്പിച്ചത്. പെണ്‍കുട്ടിയുടെ പിതൃസഹോദരി അന്നലക്ഷ്മി (45) ചന്ദ്രകല(56) അനാര്‍ക്കലി(58) തങ്കം(44) സുമതി(45) ശ്രാവണപ്രഭു(30) എന്നിവരാണ് പിടിയിലായത്. സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരായ ഇവര്‍ പന്ത്രണ്ടാംവയസ്സുമുതല്‍ പെണ്‍കുട്ടിയെ നിരവധി പേര്‍ക്ക് കൈമാറിയതായാണ് വിവരം. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവര്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ബുധനാഴ്ച ആറ് പേരെയും പിടികൂടിയത്.

പെണ്‍കുട്ടിയുടെ അച്ഛന്‍ മരിച്ചതോടെയാണ് സെക്‌സ് റാക്കറ്റില്‍ ഉള്‍പ്പെട്ട പിതൃസഹോദരി 16കാരിയുടെ സംരക്ഷണം ഏറ്റെടുത്തത്. പെണ്‍കുട്ടിയുടെ അമ്മ മാനസികരോഗിയായിരുന്നു. എന്നാല്‍ സംരക്ഷണം ഏറ്റെടുത്ത പിതൃസഹോദരി പെണ്‍കുട്ടിയെ മറ്റുള്ളവര്‍ക്ക് കൈമാറി. എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ പെണ്‍കുട്ടിയെ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇരുന്നൂറോളം പേര്‍ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. അന്നലക്ഷ്മിക്ക് ഇടപാടുകാര്‍ വരാതായതോടെയാണ് മറ്റുള്ളവര്‍ മുഖേന പുതിയ ഇടപാടുകാരെ കണ്ടെത്തിയത്. തുടര്‍ന്ന് സുമതിയുടെ വീട്ടിലായിരുന്നു പെണ്‍കുട്ടിയെ താമസിപ്പിച്ചിരുന്നത്. മൊബൈല്‍ ഫോണും പണവും സ്വര്‍ണാഭരണങ്ങളും നല്‍കി ഇവര്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിക്കുകയും ചെയ്തു.

േെപാലീസിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ ഇടയ്ക്കിടെ താമസസ്ഥലം മാറുന്നതും ഇവരുടെ പതിവായിരുന്നു. ആംബുലന്‍സ് ഡ്രൈവറായ ശ്രാവണപ്രഭുവിന്റെ സഹായത്തോടെയാണ് പലയിടത്തും പെണ്‍കുട്ടിയെ എത്തിച്ചിരുന്നത്. ഓട്ടോഡ്രൈവറായ ചിന്നത്തമ്പി എന്നയാളും സംഘത്തെ സഹായിച്ചിരുന്നു. ഒളിവില്‍പോയ ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ പീഡിപ്പിച്ചവരെ കണ്ടെത്താന്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെയും പ്രതികളുടെയും മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചുവരികയാണെന്നും കൂടുതല്‍പേര്‍ കേസില്‍ പിടിയിലാകുമെന്നാണ് പോലീസ് നല്‍കുന്നവിവരം. അതേസമയം, നിലവില്‍ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുന്ന പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് ഉള്‍പ്പെടെ നല്‍കുന്നുണ്ടെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതരും അറിയിച്ചു. പെണ്‍കുട്ടിയെ തത്കാലത്തേക്ക് കുടുംബത്തോടൊപ്പം വിടേണ്ടെന്നാണ് തീരുമാനമെന്നും അധികൃതര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com