ഇരയെ കണ്ട് പതിയിരുന്നു, ഒറ്റ നിമിഷത്തില്‍ പുഴയിലേക്ക് കുതിച്ചുചാടി; പിന്നെ സംഭവിച്ചത് (വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th December 2020 05:02 PM |
Last Updated: 27th December 2020 05:02 PM | A+A A- |
പുഴയിലേക്ക് കുതിച്ചു ചാടുന്ന പുലി( ട്വിറ്റര്‍ ചിത്രം)
പതിയിരുന്നു ഇരകളെ പിടികൂടുന്നതില്‍ കടുവകള്‍ക്കും പുലികള്‍ക്കും പ്രത്യേക കഴിവാണ്. ഒരില പോലും അനക്കാതെ മണിക്കൂറുകളോളം പതിയിരിക്കാന്‍ ഇവയ്ക്ക് കഴിയും. ഇരയെ പിടികൂടാന്‍ ഇവ പുലര്‍ത്തുന്ന നിതാന്ത ജാഗ്രതയുടെ നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്.
ഇപ്പോള്‍ സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്റര്‍ ഹാന്‍ഡിലിലില്‍ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഒരു കുന്നിന്റെ മുകളില്‍ പതിയിരിക്കുകയാണ് പുലി. തൊട്ടരികിലൂടെ ഒഴുകുന്ന പുഴയിലേക്ക് നോക്കി കൊണ്ടാണ് പുലി ഒളിഞ്ഞിരിക്കുന്നത്. പുഴയിലെ ഇരയെയാണ് പുലി നോക്കുന്നത്. തക്ക സമയത്തിനായുള്ള കാത്തിരിപ്പാണ്.
ഇനിയാണ് വീഡിയോയിലെ ഏറ്റവും അമ്പരിപ്പിക്കുന്ന രംഗം. പുഴയിലേക്ക് ഒറ്റച്ചാട്ടം നടത്തി ഇരയെ പിടിക്കുന്നതാണ് വീഡിയോയുടെ അവസാനഭാഗം. പുലിയുടെ കുതിപ്പ് കണ്ടാല്‍ ആരും ഞെട്ടി പോകും.
The word 'jaguar' comes from the indigenous word 'yaguar', which means 'he who kills with one leap'. pic.twitter.com/ISRJsXTJi7
— Susanta Nanda IFS (@susantananda3) December 26, 2020