പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മൊബൈല്‍ ഫോണ്‍ കവര്‍ന്നു; 30കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് മുപ്പതുകാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

മുംബൈ: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് മുപ്പതുകാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മുംബൈയിലെ സാന്താക്രൂസ് മേഖലയില്‍ ഇന്നലെയാണ് സംഭവം ആറ് പേര്‍ ചേര്‍ന്ന് തല്ലിക്കൊന്ന ശേഷം മൃതദേഹം നിര്‍ത്തിയിട്ട ഓട്ടോയില്‍ ഉപേക്ഷിക്കുകയായിരുന്നു. 

രാവിലെ സഹോദരന്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ കണ്ടെത്തിയത്. സൈജദ് ഖാന്‍ എന്നയാളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പ്രതികളായ ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇവര്‍ അറസ്റ്റിലായതായാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com