അടുത്ത വര്‍ഷം ഒന്നിന് പിറകേ ഒന്നായി നാല് ഗ്രഹണങ്ങള്‍, സൂര്യനെ മോതിര വളയത്തില്‍ ദൃശ്യമാകും; രണ്ട് പൂര്‍ണ ഗ്രഹണങ്ങള്‍ 

2021ല്‍ നാല് ഗ്രഹണങ്ങള്‍ക്ക് ലോകം സാക്ഷിയാകും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  2021ല്‍ നാല് ഗ്രഹണങ്ങള്‍ക്ക് ലോകം സാക്ഷിയാകും. ഇതില്‍ രണ്ടെണ്ണം ഇന്ത്യയില്‍ ദൃശ്യമാകും. പൂര്‍ണ സൂര്യ, ചന്ദ്ര ഗ്രഹണങ്ങള്‍ ഉള്‍പ്പെടെയാണ് നാല് ഗ്രഹണങ്ങള്‍ക്ക് അടുത്തവര്‍ഷം ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. 

മെയ് 26നാണ് ആദ്യ ഗ്രഹണം. പശ്ചിമ ബംഗാളിലെയും ഒഡീഷയിലെയും സിക്കിം ഒഴികെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ചില ഭാഗങ്ങളില്‍ ഇത് ദൃശ്യമാകും. ഈ പ്രദേശങ്ങളില്‍ മറ്റുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് ആദ്യം ചന്ദ്രനെ ദൃശ്യമാകുമെന്ന്്ഉജ്ജൈയിന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജിവാജി വാനനിരീക്ഷണ കേന്ദം അറിയിച്ചു.

ചന്ദ്രനെ പൂര്‍ണമായി മറയ്ക്കുന്ന പൂര്‍ണ ചന്ദ്രഗ്രഹണത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുക. സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയില്‍ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സാധ്യമാകുന്നത്. ജൂണ്‍ പത്തിനാണ് സൂര്യഗ്രഹണം സംഭവിക്കുക. സൂര്യനെ 94 ശതമാനവും ഭൂമി മറയ്ക്കും. ഈസമയത്ത് മോതിര വളയം പോലെയാണ് സൂര്യനെ കാണാന്‍ സാധിക്കുകയെന്ന് ജിവാജി വാനനിരീക്ഷണ കേന്ദം അറിയിച്ചു. ഇത് ഇന്ത്യയില്‍ ദൃശ്യമാകില്ല.

നവംബര്‍ 19ന് സംഭവിക്കുമെന്ന് കരുതുന്ന ഭാഗിക ചന്ദ്രഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകും. അരുണാചല്‍ പ്രദേശ്, അസമിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് ദൃശ്യമാകുക. ഡിസംബര്‍ നാലിന് നടക്കുന്ന പൂര്‍ണ സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ലെന്നും ജിവാജി വാനനിരീക്ഷണ കേന്ദം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com