ലവ് ജിഹാദ് നിയമം സമൂഹത്തില്‍ വിദ്വേഷവും വിഭജനവും സൃഷ്ടിക്കുന്നു ; ബിജെപിക്കെതിരെ ജെഡിയു

ഉത്തര്‍പ്രദേശിന് പിന്നാലെ മധ്യപ്രദേശ് സര്‍ക്കാരും നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനുള്ള നിയമം കഴിഞ്ഞദിവസം കൊണ്ടു വന്നിരുന്നു
ജെഡിയു വക്താവ് കെ സി ത്യാഗി / എഎന്‍ഐ ചിത്രം
ജെഡിയു വക്താവ് കെ സി ത്യാഗി / എഎന്‍ഐ ചിത്രം

പട്‌ന : ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനം നടത്തുന്നത് തടയാനുള്ള നിയമം കൊണ്ടു വരുന്നതിനെതിരെ എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയു രംഗത്ത്. ലവ് ജിഹാദ് നിയമത്തിനെതിരെ പട്‌നയില്‍ നടന്ന ജെഡിയു ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രമേയം പാസ്സാക്കി.  

ലവ് ജിഹാദിന്റെ പേരില്‍ സമൂഹത്തില്‍ വിദ്വേഷവും വിഭജനവും സൃഷ്ടിക്കുന്നുവെന്ന് ജെഡിയു വക്താവ് കെ സി ത്യാഗി പറഞ്ഞു. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ക്ക് മതംവും ജാതിയും പരിഗണിക്കാതെ, ഇഷ്ടമുള്ള ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാന്‍ ഭരണഘടന സ്വാതന്ത്യം നല്‍കുന്നു. ഈ വിഷയങ്ങളില്‍ പാസ്സാക്കുന്ന നിയമങ്ങള്‍ക്ക് എതിരാണ് പാര്‍ട്ടിയെന്നും കെ സി ത്യാഗി പറഞ്ഞു. 

ഉത്തര്‍പ്രദേശിന് പിന്നാലെ മധ്യപ്രദേശ് സര്‍ക്കാരും നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനുള്ള നിയമം കഴിഞ്ഞദിവസം കൊണ്ടു വന്നിരുന്നു. മതസ്വാതന്ത്ര്യ ബില്‍ 2020 നി ശനിയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരുന്നു. അടുത്തയാഴ്ച ചേരുന്ന മധ്യപ്രദേശ് നിയമസഭസമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.

മധ്യപ്രദേശിലെ നിയമം അനുസരിച്ച് മതപരിവര്‍ത്തനം നടത്തിയാല്‍ 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഹിന്ദു പെണ്‍കുട്ടികളെ മുസ്ലിം യുവാക്കള്‍ പ്രണയത്തില്‍പ്പെടുത്തി മതപരിവര്‍ത്തനം ചെയ്യുന്നു എന്നാരോപിച്ചാണ് ലവ് ജിഹാദം നിയമം നടപ്പാക്കുന്നത്. ജെഡിയു ദേശീയ പ്രസിഡന്റായി രാംചന്ദ്രപ്രസാദ് സിങ്ങിനെ (62) ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com