അനാഥാലയത്തിലാക്കണമെന്ന് രണ്ടാനമ്മ;  തര്‍ക്കം മൂത്തപ്പോള്‍ കുട്ടിയെ എടുത്ത് അച്ഛന്‍ കിണറില്‍ ചാടി; എട്ടവയസുകാരന്‍ മരിച്ചു

എട്ടുവയസുകാരനെ ഇല്ലാതാക്കണമെന്ന രണ്ടാനമ്മയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മകനെയും കൊണ്ട് പിതാവ് കിണറ്റില്‍ ചാടി
പ്രതീകാത്മക ചിത്രം/ ഫയൽ
പ്രതീകാത്മക ചിത്രം/ ഫയൽ

ഔറംഗബാദ്: എട്ടുവയസുകാരനെ ഇല്ലാതാക്കണമെന്ന രണ്ടാനമ്മയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മകനെയും കൊണ്ട് പിതാവ് കിണറ്റില്‍ ചാടി.  തുടര്‍ന്ന്, എട്ടു വയസ്സുകാരനായ ശുഭം മരിച്ചു. മഹാരാഷ്ട്രയിലെ ഒസമനബാദില്‍ ക്രിസ്തുമസ് ദിനത്തിലാണ് സംഭവം.

രണ്ടാനമ്മയ്ക്കും പിതാവിനും ഒപ്പമാണ് എട്ടുവയസുകാരന്‍ താമസിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് മുകേഷ് ഗാവ്ലി, രണ്ടാം ഭാര്യ രാധ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ;  എട്ടുവയസുകാരന്‍ വീട്ടില്‍ താമസിക്കുന്നത് രാധയ്ക്ക് ഇഷ്ടമായിരുന്നില്ല. കുട്ടി ചെയ്യുന്ന ചെറിയ തെറ്റില്‍ പോലും രണ്ടാനമ്മയും പിതാവും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. വെള്ളിയാഴ്ച മുകേഷും രാധയും തമ്മില്‍ ഇതേചൊല്ലി വഴക്കിട്ടു.  തുടര്‍ന്ന്, മകനെയും എടുത്ത് അച്ഛന്‍ കിണറ്റില്‍ ചാടുകയായിരുന്നു. 

മുകേഷ് രക്ഷപ്പെട്ടെങ്കിലും മകന്‍ മരിച്ചു. പത്ത് വര്‍ഷം മുമ്പാണ് ശുഭത്തിന്റെ അമ്മ സാക്ഷിയുമായി മുകേഷ് വിവാഹിതനായത്. പിന്നീട്, ഇരുവരും വേര്‍പിരിഞ്ഞു. വേര്‍പിരിഞ്ഞ ശേഷം സാക്ഷി പൂനെ സ്വദേശിയെ വിവാഹം കഴിച്ചു. അതിനുശേഷം, മൂന്ന് വര്‍ഷം മുമ്പാണ് മുകേഷ് രാധയെ വിവാഹം കഴിക്കുന്നത്.

ഒരു വര്‍ഷം മുമ്പ് രാധയക്കും മുകേഷിനും ഒരു കുഞ്ഞ് ജനിച്ചു. ഇതേ തുടര്‍ന്ന് ശുഭത്തിനെ അനാഥാലയത്തിലേക്ക് മാറ്റാനോ, അവന്റെ അമ്മയായ സാക്ഷിയ്ക്ക് കൊടുക്കാനോ രാധ മുകേഷിനോട് ആവശ്യപ്പെട്ടു. ശുഭമിനെ അനാഥാലയത്തിലേക്ക് അയയ്ക്കാന്‍ മുകേഷിന് താത്പര്യമില്ലാത്തതിനാല്‍ ഇരുവരും തമ്മിലുള്ള തര്‍ക്കം ആവര്‍ത്തിച്ചു.

സാക്ഷി പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇരുവര്‍ക്കെതിരെ കേസെടുത്തു. രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com