അതിതീവ്ര വൈറസ് ഇന്ത്യയിലും ; ബ്രിട്ടനില്‍ നിന്നെത്തിയ ആറുപേര്‍ക്ക് കോവിഡ് വകഭേദം സ്ഥിരീകരിച്ചു; കേരളത്തിലും ജാഗ്രത

കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രിട്ടനില്‍ നിന്നും രാജ്യത്തെത്തിയ 46 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്
കോവിഡ് പരിശോധന / ഫയല്‍ ചിത്രം
കോവിഡ് പരിശോധന / ഫയല്‍ ചിത്രം

ന്യൂഡല്‍ഹി :  വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ ആറു പേര്‍ക്ക് ബ്രിട്ടനില്‍ കണ്ടെത്തിയ അതി തീവ്ര കോവിഡ് വൈറസ് വകഭേദം കണ്ടെത്തി. മൂന്നു പേര്‍ ബംഗലൂരുവിലും രണ്ടുപേര്‍ ഹൈദരാബാദ്, ഒരാള്‍ പൂനെ എന്നിവിടങ്ങളിലുമാണ് എത്തിയത്. ബംഗലൂരു നിംഹാന്‍സില്‍ നടത്തിയ ടെസ്റ്റിലാണ് കോവിഡ് വകഭേദം കണ്ടെത്തിയത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രിട്ടനില്‍ നിന്നും രാജ്യത്തെത്തിയ 46 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സ്രവ സാംപിള്‍ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജീനോം സീക്വന്‍സിങ്ങിന് അയച്ചിരിക്കുകയാണ്. ആന്ധ്രയില്‍ മാത്രം ബ്രിട്ടനില്‍ നിന്നും എത്തിയ 11 പേരിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. 

ആന്ധ്രയില്‍ 17 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു. ഇതുവരെയായി 1363 പേരാണ് ബ്രിട്ടനില്‍ നിന്നും രാജ്യത്ത് എത്തിയത്. ഇതില്‍ 1346 പേരെയാണ് കണ്ടെത്താനായത്. 1324 പേര്‍ ക്വാറന്റീനില്‍ ആണെന്നും ആന്ധ്രപ്രദേശ് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. 


കഴിഞ്ഞ 10 ദിവസത്തിനിടെ ബ്രിട്ടനില്‍ നിന്നും രാജ്യത്ത് 233 പേരാണ് തിരികെ എത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെത്തി പോസിറ്റീവ് സ്ഥിരീകരിച്ചവരില്‍ ഗോവയില്‍ നിന്നുള്ള 13 പേരും ഉള്‍പ്പെടുന്നു. 
മഹാരാഷ്ട്രയില്‍ നിന്നും ഒമ്പതും, ഉത്തരാഖണ്ഡില്‍ നിന്നും ആറും പേരും ഇതില്‍ ഉള്‍പ്പെടുന്നു.

നവംബര്‍ 25 നും ഡിസംബര്‍ 23 നും ഇടയ്ക്ക് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി 33,000 പേരാണ് ഇറങ്ങിയത്. ഇവരെ കണ്ടെത്താനും ആര്‍ പിസിആര്‍ പരിശോധന നടത്താനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

ബ്രിട്ടനില്‍ നിന്നും സംസ്ഥാനത്ത് എത്തിയ എട്ടുപേര്‍ക്ക് കോവിഡ് കണ്ടെത്തിയതായും, സ്രവം വിദദ്ധ പരിശോധനയ്ക്ക് അയച്ചതായും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയിരുന്നു. പുതിയ വൈറസിന്റെ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തും ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com