കര്‍ഷക പ്രക്ഷോഭത്തില്‍ അടിപതറി ബിജെപി; ഹരിയാന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണസഖ്യത്തിന് തിരിച്ചടി

കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി-ജെജെപി സഖ്യത്തിന് തിരിച്ചടി നേരിടേണ്ടിവന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍/പിടിഐ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍/പിടിഐ

ചണ്ഡിഗഢ്: ഹരിയാനയിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ അടിതെറ്റി ബിജെപി. കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി-ജെജെപി സഖ്യത്തിന് തിരിച്ചടി നേരിടേണ്ടിവന്നു. 


ബിജെപി-ജെജെപി സഖ്യത്തിന് സോണിപ്പത്ത്, അംബാല മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ മേയര്‍ പദവി നഷ്ടമായി. ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനത പാര്‍ട്ടി (ജെജെപി) അവരുടെ ശക്തികേന്ദ്രമായ ഹിസാറിലെ ഉകലനയിലും റെവാരിയിലെ ധാരുഹേറയിലും തകര്‍ന്നു. അംബാല, പഞ്ച്കുല, സോണിപത്, ധാരുഹേറ, റോഹ്തക്കിലെ സാംപ്‌ല, ഉകലന എന്നിവിടങ്ങളിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് ഞായറാഴ്ചയാണ് വോട്ടിങ് നടന്നത്. 

സോണിപ്പത്തില്‍ 14,000 വോട്ടിന് കോണ്‍ഗ്രസ് വിജയിച്ചു. നിഖില്‍ മാദന്‍ ആണ് മേയറാവുക. സിംഘു അതിര്‍ത്തിക്കു സമീപമാണ് സോണിപ്പത്ത്. പുതിയ കാര്‍ഷിക നിയമങ്ങളോടുള്ള പ്രതിഷേധമാണ് ബിജെപിയുടെ പരാജയത്തില്‍ പ്രതിഫലിച്ചതെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു. 

അംബാലയില്‍ ഹരിയാന ജനചേതന പാര്‍ട്ടിയുടെ (എച്ച്‌ജെപി) ശക്തി റാണി ശര്‍മയാണ് മേയറാകുക. 8000ല്‍ പരം വോട്ടുകള്‍ക്കാണ് ഇവര്‍ ജയിച്ചത്. എച്ച്‌ജെപി അധ്യക്ഷന്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന വെനോദ് ശര്‍മയുടെ ഭാര്യയാണ് ഇവര്‍.പഞ്ച്കുലയിലെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ഇവിടെ ബിജെപിയാണ് മുന്നില്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com