'നോ പറഞ്ഞ് സമൂസയെ വേദനിപ്പിക്കരുത്', റസ്റ്റോറന്റ് ബില്ലിലെ വിചിത്ര നിർദേശം!, കാരണമിത് 

ചെന്നൈയിലെ ഒരു റസ്‌റ്റോറന്റിൽ നിന്ന് ലഭിച്ച ബില്ലിലെ രസകരമായ ഒരു വാക്യമാണ് സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തിയിരിക്കുന്നത്
സമൂസയെ വേദനിപ്പിക്കരുതെന്നെഴുതിയ റസ്റ്റോറന്റ് ബില്ല്/ ചിത്രം: റെഡ്ഡിറ്റ്
സമൂസയെ വേദനിപ്പിക്കരുതെന്നെഴുതിയ റസ്റ്റോറന്റ് ബില്ല്/ ചിത്രം: റെഡ്ഡിറ്റ്

സ്റ്റോറന്റ് ബില്ല് കഥാപാത്രമായെത്തുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ നിരവധിയുണ്ടായിട്ടുണ്ട്. ഇത്തരം പോസ്റ്റുകളിൽ പലപ്പോഴും ബില്ലിലെ ഭീമമായ തുകയായിരിക്കും പ്രതിപാദിക്കുന്നത്. എന്നാലിപ്പോൾ ചെന്നൈയിലെ ഒരു റസ്‌റ്റോറന്റിൽ നിന്ന് ലഭിച്ച ബില്ലിലെ രസകരമായ ഒരു വാക്യമാണ് സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തിയിരിക്കുന്നത്. 'നോ പറഞ്ഞ് സമൂസയെ വേദനിപ്പിക്കരുതേ' എന്ന വാചകമാണ് വൈറലായത്.

ശ്രീ ചാറ്റ്‌സ് മിഠായി ആൻഡ് നംകീൻ എന്ന കടയിലെ ബില്ലിലാണ് രസകരമായ ഈ വാചകം ഉൾപ്പെടുത്തിയിരിക്കുന്നത്. നിറയെ ഫില്ലിങ്ങുകൾ ഉള്ളതുകൊണ്ടാണ് ഇത്തരത്തിൽ ചേർത്തതെന്നാണ് പറയുന്നത്. ബിൽ അനുസരിച്ച് രണ്ട് സമൂസ ചാറ്റിന് 150 രൂപയും ഒരു മിക്‌സഡ് ചാറ്റിന് 90 രൂപയുമാണ് വില. ഒരു പ്ലേറ്റ് ചീസ് പാവ് ഭജിക്ക് 105 രൂപ വിലയുണ്ട്. ഭേൽ പൂരിക്ക് 70 രൂപയാണ് വില. 

'നോ പറഞ്ഞ് സമൂസയെ വേദനിപ്പിക്കരുതേ, അവയ്ക്ക് ധാരാളം ഫില്ലിങ്ങുകൾ അകത്തുണ്ട്' (Never hurt a samosa or kachori by saying NO.. They too have fillings inside!!) എന്നാണ് ബില്ലിൽ എഴുതിയിരിക്കുന്നത്. ഈ വാചകം സോഷ്യൽ മീഡിയ ഏറ്റെടുത്തെങ്കിലും പതിവുപോലെ ബില്ലിലെ തുക കണ്ടുള്ള ഞെട്ടലും കുറവല്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com