നഗ്ന ചിത്രങ്ങള്‍ കാണിച്ച് നൂറോളം യുവതികളെ ബ്ലാക്ക് മെയിലിങ്, പണം തട്ടാന്‍ ശ്രമം ; 26 കാരന്‍ പിടിയില്‍

ഇന്‍സ്റ്റഗ്രാമില്‍ നിന്നും ചിത്രമെടുത്ത് മോര്‍ഫ് ചെയ്താണ് ഇയാള്‍ നഗ്നചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി : നഗ്നചിത്രങ്ങള്‍ കാണിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത് നൂറോളം യുവതികളില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച 26 കാരന്‍ അറസ്റ്റിലായി. ഡല്‍ഹി സ്വദേശി സുമിത് ഝാ ആണ് അറസ്റ്റിലായത്. തെക്കന്‍ ഡല്‍ഹി സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. 

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കു ചെയ്യുകയും, പണം തന്നില്ലെങ്കില്‍ നഗ്നചിത്രം പോസ്റ്റ് ചെയ്യുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ പറയുന്നു. കൂടാതെ യുവതിയുടെ കോണ്ടാക്ട് ലിസ്റ്റിലുള്ളവരോടും ഇയാള്‍ പണം ആവശ്യപ്പെട്ടിരുന്നു. 

ഇന്‍സ്റ്റഗ്രാമില്‍ നിന്നും ചിത്രമെടുത്ത് മോര്‍ഫ് ചെയ്താണ് ഇയാള്‍ നഗ്നചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. മോര്‍ഫ് ചെയ്ത ചിത്രം ഉപയോഗിച്ച് വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിക്കുകയും യുവതികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു.

നേരത്തെ സമാനമായ കുറ്റത്തിന് ഇയാള്‍ ഛത്തീസ് ഗഡ് പൊലീസിന്റെ പിടിയിലായിരുന്നു. അന്ന് യുവതിയെ കെണിയില്‍ വീഴ്ത്താന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണ്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com