മതപരിവര്‍ത്തനം നിരോധിക്കണം ; കര്‍ശന  നിയമം വേണമെന്ന് കേന്ദ്രമന്ത്രി

നിര്‍ബന്ധിതമോ വഞ്ചനാപരമോ ആയ പരിവര്‍ത്തനത്തിനെതിരെ കര്‍ശനവും ശാശ്വതവുമായ നിയമനിര്‍മ്മാണം ആവശ്യമാണ്
കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ / എഎന്‍ഐ ചിത്രം
കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ / എഎന്‍ഐ ചിത്രം

ന്യൂഡല്‍ഹി : നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ കര്‍ശനവും ശാശ്വതവുമായ നിയമനിര്‍മ്മാണം വേണമെന്ന് കേന്ദ്ര സാംസ്‌കാരികമന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍. ലവ് ജിഹാദിനെതിരെ മധ്യപ്രദേശ് സര്‍ക്കാര്‍ പുറത്തിറക്കിയ ധര്‍മ്മ സ്വതന്ത്രത ( മത സ്വാതന്ത്ര്യം) ഓര്‍ഡിനന്‍സിനെപ്പറ്റി സംസാരിക്കുമ്പോഴാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. 

പ്രലോഭിപ്പിച്ചോ, ഭയപ്പെടുത്തിയോ, വാഗ്ദാനം നല്‍കിയോ, വഞ്ചിച്ചോ മതപരിവര്‍ത്തനം നടത്തുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും, അത് ശാശ്വതമായി നിരോധിക്കേണ്ടതാണെന്നും കേന്ദ്രസര്‍ക്കാര്‍ തുടക്കം മുതലേ പറയുന്നതാണ്. നിര്‍ബന്ധിതമോ വഞ്ചനാപരമോ ആയ പരിവര്‍ത്തനത്തിനെതിരെ കര്‍ശനവും ശാശ്വതവുമായ നിയമനിര്‍മ്മാണം ആവശ്യമാണ്. 

സംഭാഷണത്തിലൂടെ കാര്യങ്ങള്‍ പരിഹരിക്കപ്പെടാത്തപ്പോള്‍, നിയമം നിര്‍മ്മിക്കേണ്ടത് സ്വാഭാവികമാണ്. പതിറ്റാണ്ടുകളായി ചര്‍ച്ച നടക്കുന്നു.ആളുകളോട് ചോദിച്ചാല്‍ അവരും ഈ നിയമത്തെ അനുകൂലിക്കുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. നിയമത്തിലൂടെ ഒരു സമുദായത്തെ ബിജെപി ലക്ഷ്യമിടുന്നു എന്ന പ്രതിപക്ഷ ആരോപണത്തില്‍, 'ലവ്ജിഹാദ്' എന്ന വാക്ക് തന്റെ പാര്‍ട്ടി നല്‍കിയിട്ടില്ല എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com