ഇന്ത്യയില്‍ ഓക്‌സ്ഫഡ്, കോവാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതിയില്ല

സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവയുടെ കോവിഡ് വാക്‌സിനുകള്‍ക്ക് ഇന്ത്യയില്‍ അടിയന്തിര ഉപയോഗത്തിന് അനുമതിയില്ല.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവയുടെ കോവിഡ് വാക്‌സിനുകള്‍ക്ക് ഇന്ത്യയില്‍ അടിയന്തിര ഉപയോഗത്തിന് അനുമതിയില്ല. വാക്‌സിന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ നിര്‍മാതാക്കളോട് തേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഓക്‌സഫഡ് ആസ്ട്രസെനിക വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനാണ് സെറം ഇന്‍സ്റ്റിറ്റിയൂട്ട് അനുമതി തേടിയത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു ഭാരത് ബയോടെകിന്റെ ആവശ്യം. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാനാണ് ഗ്രഗ്‌സ് കണ്‍ട്രോളറിന്റെ കീഴിലുള്ള വിദഗ്ധ സമിതി അടിയന്തര യോഗം ചേര്‍ന്നിരുന്നു. 

നേരത്തെ ഓക്‌സഫഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ബ്രിട്ടണ്‍ അനുമതി നല്‍കിയിരുന്നു. ഓക്‌സ്ഫഡ് വാക്‌സിന് അനുമതി നല്‍കുന്ന ആദ്യ രാജ്യമാണ് യു.കെ. ഫൈസര്‍ വാക്‌സിന് യു.കെ നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. ബ്രിട്ടനില്‍ വ്യാപിക്കുന്ന വകഭേദം സംഭവിച്ച വൈറസിനെ ചെറുക്കാനും ഓക്‌സ്ഫഡ് വാക്‌സിന്‍ ഫലപ്രദമാണെന്നാണ് റിപ്പോര്‍ട്ട്. ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനീകയും ചേര്‍ന്ന വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ സെറം ഇന്‍സ്റ്റിറ്റിയൂട്ടാണ് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com