ഭാര്യയുമായി ബന്ധം തുടരരുത്; അയല്‍വാസിയെ താക്കീത് ചെയ്തു; വീട്ടിലെത്തിയ 45കാരനെ ഭര്‍ത്താവ് മഴുകൊണ്ട് വെട്ടിക്കൊന്നു

ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച്,  45 കാരനായ അയല്‍ക്കാരനെ യുവാവ് കൊലപ്പെടുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച്,  45 കാരനായ അയല്‍ക്കാരനെ യുവാവ് കൊലപ്പെടുത്തി. മധ്യപ്രദേശിലെ സത്ന ജില്ലയിലെ രാം നഗര്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള ബാംനാഡി ഗ്രാമത്തിലാണ് സംഭവം. മഹേഷ് പട്ടേല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതിയായ സഞ്ജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ത്‌ന്റെ ഭാര്യയുയമായി അയല്‍ക്കാരന്‍ ലൈംഗിക ബന്ധം പുലര്‍ത്തിയതോടെയാണ് കൊല നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്തതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. തര്‍ക്കം രൂക്ഷമായതോടെ അയല്‍വാസിയെ പ്രതി ക്രൂരമായി മര്‍ദ്ദിച്ചു. അതിനുശേഷം സമീപത്തിരുന്ന കോടാലിയെടുത്ത് വെട്ടിക്കൊല്ലുകയായിരുന്നു. 

വെട്ടേറ്റ മഹേഷ് തല്‍ക്ഷണം മരിച്ചു. നാട്ടുകാര്‍ നോക്കിനില്‍ക്കവെയായിരുന്നു കൊലപാതകം. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട മഹേഷ് പട്ടേലിനോട് തന്റെ വീട്ടില്‍ വരരുതെന്ന് സജ്ജു കോള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് അവഗണിച്ചും മഹേഷ്, സജ്ജുവിന്റെ വീട്ടിലെത്തി. തുടര്‍ന്നാണ് കൊലയിലേക്ക് കാര്യങ്ങള്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com