വളര്‍ത്തുനായ്ക്കള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം; തിരിച്ചറിയല്‍ കാര്‍ഡ്; 500 രൂപ വാര്‍ഷിക ഫീസ്; നിയമം കര്‍ക്കശമാക്കി അധികൃതര്‍

വളര്‍ത്തുനായ്ക്കള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം; തിരിച്ചറിയല്‍ കാര്‍ഡ്; 500 രൂപ വാര്‍ഷിക ഫീസ്; നിയമം കര്‍ക്കശമാക്കി അധികൃതര്‍

വളര്‍ത്തുനായകളെ രജിസ്റ്റര്‍ ചെയ്യാത്തവരില്‍ നിന്ന് പിഴ ഈടാക്കും 

നോയിഡ: വളര്‍ത്തുനായ്ക്കള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി നോയിഡ അതോറിറ്റി. ഏപ്രിലോടെ നഗരവാസികള്‍ അവരുടെ വളര്‍ത്തുനായ്ക്കളെ നോയിഡ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യേണം. വാര്‍ഷിക ഫീസായി 500 രൂപ അടയ്ക്കുകയും വേണം. 

പുതിയ തീരുമാനത്തിന്റെ ഭാഗമായി വളര്‍ത്തുനായ്ക്കള്‍ നിര്‍ബന്ധമായും തിരിച്ചറിയില്‍ കാര്‍ഡ് ധരിക്കണം. ഇവ ജിയോ ടാഗ് ചെയ്യപ്പെടും. പുതിയ പെറ്റ് ഡോഗ് നയത്തിന് അംഗീകാരം നല്‍കിയതായും നോയിഡ അതോറിറ്റി പറഞ്ഞു. 

അതോറിറ്റിയുടെ 198ാമത് ബോര്‍ഡ് യോഗത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. പൊതുസ്ഥലങ്ങളില്‍ വച്ച് വളര്‍ത്തുനായ്ക്കളുടെ കടിയേറ്റതിനെ കുറിച്ചും പാര്‍ക്കിലും മറ്റിടങ്ങളിലും മലമൂത്രവിസര്‍ജ്ജനം നടത്തുന്നതിനെ കുറിച്ചും നിരവധി പരാതികള്‍ ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നയത്തിന് അതോറിറ്റി അംഗീകാരം നല്‍കിയത്്.

പുതിയ നയം ഈ വര്‍ഷം ഈ ഏപ്രിലില്‍ ആരംഭിക്കും.  മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഓരോരുത്തരും അവരുടെ വളര്‍ത്തുനായകളെ രജിസ്റ്റര്‍ ചെയ്യുകയും 500 രൂപ വാര്‍ഷിക രജിസ്‌ട്രേഷന്‍ ഫീസ് നല്‍കുകയും വേണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. രജിസ്‌ട്രേഷന് ശേഷം എല്ലാ വളര്‍ത്തു നായകള്‍ക്കും ബാര്‍കോഡ് ചെയ്ത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. അവ ജിയോ ടാഗുചെയ്യപ്പെടും. നായ്ക്കള്‍ നിര്‍ബന്ധമായും തിരിച്ചറിയില്‍ കാര്‍ഡ് ധരിക്കണം. വളര്‍ത്തുനായകളെ രജിസ്റ്റര്‍ ചെയ്യാത്തവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com