കൊറോണ: ചൈനയില്‍ നിന്നുള്ള രണ്ടാം സംഘം ഡല്‍ഹിയിലെത്തി; ഇനി നിരീക്ഷണ ക്യാമ്പില്‍

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന ചൈനയില്‍ നിന്നുള്ള ഇന്ത്യക്കാരുടെ രണ്ടാംസംഘം ഡല്‍ഹിയിലെത്തി.
കൊറോണ: ചൈനയില്‍ നിന്നുള്ള രണ്ടാം സംഘം ഡല്‍ഹിയിലെത്തി; ഇനി നിരീക്ഷണ ക്യാമ്പില്‍


ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന ചൈനയില്‍ നിന്നുള്ള ഇന്ത്യക്കാരുടെ രണ്ടാംസംഘം ഡല്‍ഹിയിലെത്തി. 323 ഇന്ത്യക്കാരും ഏഴ് മാലദ്വീപുകാരുമാണ് സംഘത്തിലുള്ളത്. വുഹാന്‍ നഗരത്തില്‍ നിന്ന് ഇന്നലെ രാത്രി പുറപ്പെട്ട എയര്‍ ഇന്ത്യയുടെ രണ്ടാമത്തെ വിമാനം ഇന്ന് രാവിലെ പതിനൊന്നോടെയാണ് ഡല്‍ഹിയിലെത്തിയത്. 

42 മലയാളി വിദ്യാര്‍ത്ഥികള്‍ സംഘത്തിലുണ്ടെന്നാണ് പ്രാഥമിക വിവരം. മടങ്ങിയെത്തിയവരെ ഡല്‍ഹിയിലെയും മനേസറിലെയും സൈനിക നിരീക്ഷണ ക്യാമ്പിലേക്ക് മാറ്റും. 28 ദിവസത്തെ നിരീക്ഷണത്തിന് ശേഷമെ ഇവരെ ക്യാമ്പില്‍ നിന്ന് വിട്ടയക്കുകയുള്ളു. 

സൈന്യത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ക്യാമ്പില്‍ വിദഗ്ധ ഡോക്ടര്‍മാരെയും മറ്റ് ഉദ്യോഗസ്ഥരെയും ആരോഗ്യ മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്. മടങ്ങി എത്തുന്നവര്‍ ഒരു മാസത്തേക്ക് പൊതു ചടങ്ങുകളില്‍ പങ്കെടുക്കരുത് എന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ 324 പേരെ തിരികെ എത്തിച്ചിരുന്നു. കൊറോണ പടര്‍ന്നുപിടിക്കുന്ന ചൈനയില്‍ നിന്നും തങ്ങളുടെ ഏഴ് പൗരന്‍മാരെ ഇന്ത്യയിലെത്തിച്ചതിന് മാലദ്വീപ് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന നന്ദിയറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com