കൊലക്കേസ് പ്രതി 19 വര്‍ഷം പൊലീസ് കോണ്‍സ്റ്റബിള്‍; അന്വേഷണത്തിന് ഉത്തരവ്

വ്യാജ വിലാസം നല്‍കിയാണ് പൊലീസ് റിക്രൂട്ട്‌മെന്റില്‍ പങ്കെടുത്തത്. തുടര്‍ന്ന് കോണ്‍സ്റ്റബിളായി നിയമനവും ലഭിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


രുദ്രപുര്‍: കൊലക്കേസ് പ്രതി പൊലീസ് കോണ്‍സ്റ്റബിളായി ജോലി ചെയ്തത് 19 വര്‍ഷം. ഉത്തരാഖണ്ഡ് പൊലീസിലാണ് ദീര്‍ഘകാലം ഇയാള്‍ ജോലി ചെയ്തത്.  ഉത്തര്‍പ്രദേശിലെ ഒരു കൊലപാതക കേസിലെ പ്രതിയായ ഇയാള്‍ 1997ലാണ് അധികൃതരെ കബളിപ്പിച്ച് സര്‍വീസില്‍ ജോലിയില്‍ പ്രവേശിച്ചത്. മുകേഷ് കുമാറിനെക്കുറിച്ചുള്ള പഴയവിവരങ്ങള്‍ കഴിഞ്ഞദിവസം  പൊലീസിന് ലഭിച്ചതോടെ കള്ളത്തരം പൊളിയുകയായിരുന്നു.

1997 ല്‍ ഉത്തര്‍പ്രദേശിലെ ബരേലിയില്‍ നടന്ന കൊലപാതകത്തിലാണ് മുകേഷ് കുമാര്‍ പ്രതിയായത്. ഈ കേസില്‍ പിടിക്കപ്പെടാതെ രക്ഷപ്പെട്ട ഇയാള്‍ നാലുവര്‍ഷത്തിന് ശേഷം ഉത്തരാഖണ്ഡ് പൊലീസ് റിക്രൂട്ട്‌മെന്റില്‍ അപേക്ഷ നല്‍കി. വ്യാജ വിലാസം നല്‍കിയാണ് പൊലീസ് റിക്രൂട്ട്‌മെന്റില്‍ പങ്കെടുത്തത്. തുടര്‍ന്ന് കോണ്‍സ്റ്റബിളായി നിയമനവും ലഭിച്ചു.

19 വര്‍ഷമായി സര്‍വീസില്‍ തുടരുന്ന മുകേഷ് ഇതുവരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ ജോലിചെയ്തിട്ടുണ്ട്. നിലവില്‍ അല്‍മോറ പൊലീസ് സ്‌റ്റേഷനില്‍ ജോലിചെയ്യുന്ന ഇയാള്‍ക്കെതിരെ പൊലീസിനെ കബളിപ്പിച്ചതിന് കേസെടുത്തതായും വിശദമായ അന്വേഷണത്തിന് ശേഷം തക്കതായ നടപടി സ്വീകരിക്കുമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com