ഇനി കോച്ചുകള്‍ക്ക് വൃത്തിയില്ല എന്ന് പറയരുത്!; 'ഹൈടെക്ക്' ആക്കാന്‍ ഓട്ടോമാറ്റിക് പ്ലാന്റ് ( വീഡിയോ)

കോച്ചുകള്‍ സ്വമേധയാ വൃത്തിയാക്കുന്ന പ്ലാന്റിന്റെ ഉദ്ഘാടനം ബുധനാഴ്ച ബംഗളൂരുവില്‍ നടന്നു
ഇനി കോച്ചുകള്‍ക്ക് വൃത്തിയില്ല എന്ന് പറയരുത്!; 'ഹൈടെക്ക്' ആക്കാന്‍ ഓട്ടോമാറ്റിക് പ്ലാന്റ് ( വീഡിയോ)

ബംഗളൂരു: ട്രെയിന്‍ യാത്രയ്ക്ക് വൃത്തിയുളള കോച്ചുകള്‍ ആഗ്രഹിക്കാത്തവര്‍ ആരും ഉണ്ടാവില്ല. പലപ്പോഴും കോച്ചിനകത്തെ വൃത്തിഹീനമായ സാഹചര്യം യാത്രക്കാരുടെ ഇടയില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. വൃത്തിയുളള കോച്ചുകള്‍ ഉറപ്പുവരുത്താന്‍ റെയില്‍വേ വേണ്ട നടപടികള്‍ സ്വീകരിക്കാറുണ്ടെങ്കിലും യാത്രക്കാരില്‍ ഒരു ചെറിയ ശതമാനം ആളുകളുടെ തെറ്റായ സമീപനവും പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. കോച്ചുകള്‍ വൃത്തിയാക്കുന്നതില്‍ ഒരു വീട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്ന് ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തി കോച്ചുകള്‍ സ്വമേധയാ വൃത്തിയാക്കുന്ന പ്ലാന്റിന്റെ ഉദ്ഘാടനം ബുധനാഴ്ച ബംഗളൂരുവില്‍ നടന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ദക്ഷിണേന്ത്യയില്‍ ഏറ്റവും തിരക്ക് നിറഞ്ഞ റെയില്‍വേ സ്‌റ്റേഷനുകളില്‍ ഒന്നാണ് ബംഗളൂരു. സ്‌റ്റേഷനില്‍ എത്തുന്ന കോച്ചുകള്‍ വൃത്തിയാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വെളളം ഒഴിച്ചും ബ്രഷിന് സമാനമായ സംവിധാനം സ്വമേധാ പ്രവര്‍ത്തിച്ചുമാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. ട്രാക്കിനോട് ചേര്‍ന്ന് ഇത്തരത്തിലുളള നിരവധി ബ്രഷുകള്‍ സ്ഥാപിച്ചിരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.കോച്ചിന്റെ പുറത്തെ ഭാഗം  തുടച്ചു വൃത്തിയാക്കുന്ന നിലയിലാണ് ബ്രഷുകള്‍ ക്രമീകരിച്ചിരിക്കുന്നത്. റെയില്‍വേയെ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായാണ് നടപടി. ദക്ഷിണ പടിഞ്ഞാറന്‍ റെയില്‍വേ ഡിവിഷിന്റെ കീഴിലാണ് ബംഗളൂരു വരിക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com