ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ; 'രണ്ടാം യോഗി ആദിത്യനാഥ്' അറസ്റ്റില്‍

രാഘവേന്ദ്ര മിശ്ര എന്ന ഗവേഷക വിദ്യാര്‍ഥിയാണ് അറസ്റ്റിലായതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു
ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ; 'രണ്ടാം യോഗി ആദിത്യനാഥ്' അറസ്റ്റില്‍

ന്യൂഡല്‍ഹി : ന്യൂഡല്‍ഹി ജെഎന്‍യു ക്യാംപസില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ എബിവിപി മുന്‍ നേതാവ് അറസ്റ്റില്‍. രാഘവേന്ദ്ര മിശ്ര എന്ന ഗവേഷക വിദ്യാര്‍ഥിയാണ് അറസ്റ്റിലായതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. കാണ്‍പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

രണ്ടാം യോഗി ആദിത്യനാഥ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാള്‍ വസ്ത്രധാരണത്തില്‍ അടക്കം യോഗിയെ അനുകരിച്ചിരുന്നു. സബര്‍മതി ഹോസ്റ്റല്‍ ഭാരവാഹിയുമായിരുന്നു ഇയാള്‍. നിരവധി പെണ്‍കുട്ടികള്‍ മുമ്പ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com