ഡല്‍ഹി വോട്ടെണ്ണുമ്പോള്‍ എല്ലാവരും ഞെട്ടും; അണികളെ ആവേശത്തിലാഴ്ത്തി അമിത് ഷാ

ഡല്‍ഹിയും രാജ്യവും സുരക്ഷിതമാക്കാന്‍ ഫെബ്രുവരി 8ന് എല്ലാവരും കുടുംബത്തോടൊപ്പം വോട്ടുചെയ്യണമെന്ന് ഷാ
ഡല്‍ഹി വോട്ടെണ്ണുമ്പോള്‍ എല്ലാവരും ഞെട്ടും; അണികളെ ആവേശത്തിലാഴ്ത്തി അമിത് ഷാ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിച്ചു. ഫെബ്രുവരി 11ന് തെരഞ്ഞെടുപ്പ ഫലം വരുമ്പോള്‍ എല്ലാവരും ഞെട്ടുമെന്ന് അമിത് ഷാ പറഞ്ഞു. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണെന്നും അദ്ദേഹം പറഞ്ഞു. കോണ്ട്‌ലിയില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിലാണ് ഷായുടെ പരാമര്‍ശം.

'ഈ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെയും ഡല്‍ഹിയുടേയും സുരക്ഷയുമായി ബന്ധപ്പെട്ടതാണ്. ഇത് രണ്ട് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള തെരഞ്ഞെടുപ്പാണ്, കോണ്ട്‌ലിയിലെ ആളുകള്‍ ഏത് പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്,' അമിത് ഷാ പറഞ്ഞു. പൗരത്വ നിയ ഭേദഗതി, രാമ ക്ഷേത്രം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ എഎപിയും കോണ്‍ഗ്രസും ബിജെപിയെ എതിര്‍ത്തത് അവരുടെ വോട്ട് ബാങ്ക് ഭയം കാരണമാണെന്നും ഷാ പറഞ്ഞു.
 
'നിങ്ങള്‍ അവരുടെ വോട്ട് ബാങ്കാണോ?' ഷാ ജനക്കൂട്ടത്തോട് ചോദിച്ചു, 'ഇല്ല' എന്നായിരുന്നു അവരുടെ മറുപടി. 'ആരാണ് അവരുടെ വോട്ട് ബാങ്ക്?' എന്ന് വീണ്ടും ചോദിച്ചപ്പോള്‍ 'ഷഹീന്‍ ബാഗ്'എന്നായിരുന്നു സദസ്സിന്റെ മറുപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹിയും രാജ്യവും സുരക്ഷിതമാക്കാന്‍ ഫെബ്രുവരി 8ന് എല്ലാവരും കുടുംബത്തോടൊപ്പം വോട്ടുചെയ്യണമെന്ന് ഷാ അഭ്യര്‍ത്ഥിച്ചു. നിങ്ങളുടെ തീരുമാനം എനിക്കറിയാം, ഫെബ്രുവരി പതിനൊന്നിലെ ഫലങ്ങള്‍ എല്ലാവരെയും ഞെട്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com