ആ രാത്രി അയാള്‍ വാതില്‍ വലിച്ചു തുറക്കാന്‍ ശ്രമിച്ചു; ജനലിലൂടെ കിടപ്പറയിലേക്ക് കോണ്ടം വലിച്ചെറിഞ്ഞു; ഭയം വിട്ടുമാറുന്നില്ല; ഫ്ലാറ്റില്‍ ഒറ്റയ്ക്ക് താമസിക്കുന്ന യുവതി പറയുന്നു

പൊലീസെത്തി ടെറസിലും സമീപത്തും പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ലെന്ന് പറഞ്ഞ് പരിശോധന മതിയാക്കി മടങ്ങി
ആ രാത്രി അയാള്‍ വാതില്‍ വലിച്ചു തുറക്കാന്‍ ശ്രമിച്ചു; ജനലിലൂടെ കിടപ്പറയിലേക്ക് കോണ്ടം വലിച്ചെറിഞ്ഞു; ഭയം വിട്ടുമാറുന്നില്ല; ഫ്ലാറ്റില്‍ ഒറ്റയ്ക്ക് താമസിക്കുന്ന യുവതി പറയുന്നു


ബംഗളൂരു:  എന്നത്തെയും പോലെ അന്നും സാധാരണ ദിവസമായിരുന്നു. രാത്രി രണ്ടുമണിയായതോടെയാണ് ഒരാള്‍ ഫ്‌ലാറ്റിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതും കോണ്ടത്തിന്റെ പാക്കറ്റുകള്‍ വലിച്ചെറിഞ്ഞതും. ഇപ്പോഴും അതിന്റെ ഭയംവിട്ടുമാറിയിട്ടില്ല ബംഗളുരൂവില്‍ ഒറ്റയ്ക്ക് താമസിക്കുന്ന യുവതി പറയുന്നു. പരാതിയുമായി പൊലീസിനെ സമീപിച്ചിട്ട് സമയോചിതമായ ഇടപെടലുണ്ടായില്ലെന്നും യുവതി പറയുന്നു

ബംഗളൂരുവിലെ പുട്ടനഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് യുവതി താമസിക്കുന്നത്. ജനുവരി 30 ന് പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു സംഭവം. വീടിന് മുന്നിലുള്ള വാതിലില്‍ ആരോ ശക്തമായി തട്ടുകയാണ്. വാതില്‍ തള്ളി തുറക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അയാള്‍ ജനലിലൂടെ കൈയിട്ട് അകത്തെ മുറിയിലെ ലൈറ്റ് ഓണാക്കാനും ഓഫാക്കാനും ശ്രമിക്കുന്നു. ഉടന്‍തന്നെ യുവതി തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ച് പരാതി പറഞ്ഞെങ്കിലും ഏറെ നേരം വൈകിയാണ് പൊലീസ് എത്തിയതെന്ന് യുവതി പറയുന്നു.

പൊലീസ് എത്തിയപ്പോഴെക്കും അയാള്‍ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. പൊലീസെത്തി ടെറസിലും സമീപത്തും പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ലെന്ന് പറഞ്ഞ് പരിശോധന മതിയാക്കി മടങ്ങി. ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാമെന്നും ഇനിയും ആവര്‍ത്തിക്കുകയാണെങ്കില്‍ ഈ നമ്പറില്‍ വിളിച്ചാല്‍ മതിയെന്ന് പറഞ്ഞ് ഒരു നമ്പര്‍ നല്‍കി പൊലീസ് പോകുകയും ചെയ്തു.

രാവിലെയാകാനായി കാത്തിരിക്കുകയായിരുന്നു. ഫ്രിഡ്ജിന് സമീപത്തായി ഒരു പാക്കറ്റ് കിടക്കുന്നത് കണ്ടു. എന്താണ് അതിനുള്ളില്‍ എന്നറിയാന്‍ തുറന്നപ്പോഴാണ് കോണ്ടം ആയിരുന്നുവെന്ന് കാണുന്നത്. ഉടനെ തന്നെ പൊലീസിനെ വിളിച്ചു. രാവിലെ 9.30 ഓടെ പൊലീസ് വീട്ടിലെത്തി. കോണ്ടം പാക്കറ്റ് ഇട്ടത് രാത്രിയില്‍ വന്ന ആളാണെന്ന് പൊലീസിനോട് പറഞ്ഞു. എന്നാല്‍ അത് അവിടെ നിന്ന് എടുത്തുകളഞ്ഞേക്കു എന്നുമാത്രമായിരുന്നു അവര്‍ പറഞ്ഞതെന്നും, സംഭവം വളരെ നിസാരമായാണ്  പൊലീസ് കണ്ടതെന്നും യുവതി പറയുന്നു. 

രേഖാമൂലം പരാതി നല്‍കാന്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തണമെന്ന് അവര്‍ പറഞ്ഞു. വീട്ടിലെ സിസിടിവി ദൃശൃങ്ങളും അവര്‍ക്ക് നല്‍കി.പരാതിയില്‍ ഫൂട്ടേജുകള്‍ പോലീസിന് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ അവര്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ തയ്യാറായില്ലെന്ന് യുവതി പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com