വിമാനത്തില്‍ രണ്ടു വട്ടം ഛര്‍ദ്ദിച്ച് ചൈനീസ് പൗരന്‍ ; ഡല്‍ഹിയില്‍ നിന്നെത്തിയ യാത്രക്കാരനെ 'ഐസൊലേഷനിലാക്കി' ; കൊറോണയെന്ന് സംശയം

ഇയാളുടെ രക്തസാംപിള്‍ പരിശോധനയ്ക്കായി പൂനെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പൂനെ : വിമാനത്തില്‍ വെച്ച് ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിച്ച ചൈനീസ് പൗരനെ പൂനെയിലെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. കൊറോണ വൈറസ് സംശയിച്ചാണ് ഇയാളെ പൂനെയിലെ നായിഡു ആശുപത്രിയില്‍ ഐസൊലേഷനിലാക്കിയത്. ഇയാളുടെ രക്തസാംപിള്‍ പരിശോധനയ്ക്കായി പൂനെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ നിന്നും പൂനെയിലെത്തിയ  എയര്‍ ഇന്ത്യ വിമാനത്തില്‍ വെച്ചായിരുന്നു സംഭവം. വിമാനത്തിനുള്ളില്‍ വെച്ച് ഇയാള്‍ രണ്ടു തവണ ഛര്‍ദ്ദിച്ചു. ഉടന്‍ തന്നെ വിമാനജീവനക്കാര്‍ അധികൃതരെ വിവരം അറിയിക്കുകയും, ചൈനീസ് പൗരനെ പൂനെ നായിഡു ഹോസ്പിറ്റലിലേക്ക് മാറ്റുകയുമായിരുന്നു.

ഇയാള്‍ക്ക് പനിയും ചുമയും വിറയലും അനുഭവപ്പെടുന്നുണ്ടെന്ന് ആശുപത്രിയിലെ പൊതുജനാരോഗ്യ വിഭാഗം മേധാവി ഡോ. രാമചന്ദ്ര ഹങ്കാരെ പറഞ്ഞു. ഇയാളുടെ തൊണ്ടയില്‍ നിന്നുള്ള സ്രവവും വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധനയ്ക്ക് അയച്ചതായി ഡോ. ഹങ്കാരെ അറിയിച്ചു. ഇയാള്‍ അടുത്തിടെ ചൈനയില്‍ സന്ദര്‍ശനം നടത്തിയതായി അറിയിച്ചതായും ഡോക്ടര്‍ വെളിപ്പെടുത്തി.

ചൈനീസ് പൗരന്‍ വിമാനത്തില്‍ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചെന്ന വാര്‍ത്ത പൂനെയിലെ ലോഹഗാഡ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ കുല്‍ദീപ് സിങ് സ്ഥിരീകരിച്ചു. വിമാനം അണുവിമുക്തമാക്കിയശേഷമാണ് ഡല്‍ഹിയിലേക്ക് തിരിച്ചുപോയതെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com