ഷഹീന്‍ബാഗില്‍ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; സുപ്രീംകോടതി സ്വമേധയാ കേസെടുത്തു

പ്രതിഷേധ പ്രകടനങ്ങളിലും സമരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നത് തടയുന്നത് മുന്‍നിര്‍ത്തിയാണ് സുപ്രീംകോടതി കേസെടുത്തിരിക്കുന്നത്
ഷഹീന്‍ബാഗില്‍ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; സുപ്രീംകോടതി സ്വമേധയാ കേസെടുത്തു

ന്യൂഡല്‍ഹി: ഷഹീന്‍ബാഗിലെ പ്രതിഷേധങ്ങള്‍ക്കിടയില്‍ കുട്ടി മരിച്ച സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. പ്രതിഷേധ പ്രകടനങ്ങളിലും സമരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നത് തടയുന്നത് മുന്‍നിര്‍ത്തിയാണ് സുപ്രീംകോടതി കേസെടുത്തിരിക്കുന്നത്. 

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് കേസ് ഫെബ്രുവരി 10ന് പരിഗണിക്കും. ഷഹീന്‍ ബാഗിലെ പ്രതിഷേധത്തിനിടയില്‍ അതിശൈത്യത്തെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചത്. കുഞ്ഞുങ്ങളെ പ്രതിഷേധ പ്രകടനങ്ങളിലും സമരങ്ങളിലും പങ്കെടുപ്പിക്കുന്നത് ക്രൂരതയായി കണ്ട് നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ട് ധീരതക്കുള്ള ദേശിയ അവാര്‍ഡ് നേടിയ പന്ത്രണ്ടുകാരന്‍ സെന്‍ ഗുണ്‍രതന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.

ഷഹീന്‍ ബാഗിലെ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത് മടങ്ങുന്നതിന് ഇടയില്‍ ജനുവരി 30നാണ് നാല് മാസം പ്രായമുള്ള കുഞ്ഞ് ഉറക്കത്തിനിടയില്‍ മരിച്ചത്. കുഞ്ഞിന്റെ അവകാശം സംരക്ഷിക്കുന്നതില്‍ മാതാപിതാക്കളും ഷഹീന്‍ബാഗ് സമരത്തിന്റെ സംഘാടകരും പരാജയപ്പെട്ടതായി സെന്‍ ഗുണ്‍രതന്‍ ചീഫ് ജസ്റ്റിസിനയച്ച കത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com