'കുറെ വര്‍ഷങ്ങളായി എന്റെ ആറാമിന്ദ്രിയം പറയുന്നു, ഡല്‍ഹിയില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന്': മനോജ് തിവാരി

50ലധികം സീറ്റുകള്‍ നേടി ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു
'കുറെ വര്‍ഷങ്ങളായി എന്റെ ആറാമിന്ദ്രിയം പറയുന്നു, ഡല്‍ഹിയില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന്': മനോജ് തിവാരി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് തന്റെ ആറാമിന്ദ്രിയം പറയുന്നതായി  പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി.  50ലധികം സീറ്റുകള്‍ നേടി ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഡല്‍ഹിയിലെ ഒരു ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.

'വോട്ടെടുപ്പ് ദിനത്തില്‍ ബിജെപിക്ക് അനുകൂലമായ സ്പന്ദനങ്ങള്‍ എല്ലാ ഭാഗത്തുനിന്നും തിരിച്ചറിയാനാകുന്നുണ്ട്. ആറാം ഇന്ദ്രിയത്തില്‍ വിശ്വസിക്കുകയാണെങ്കില്‍, ഇന്ന് എന്റെ ആറാമിന്ദ്രിയം പറയുന്നത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ്'- മനോജ് തിവാരി പറഞ്ഞു.

'വിജയം നേടിയാല്‍ ബിജെപിയുടെ മുഖ്യമന്ത്രി ആരായിരിക്കുമെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. സഹോദരന്റെയും ഡല്‍ഹിയിലെ ജനങ്ങളുടെയും അനുഗ്രഹം എനിക്കുണ്ട്. ഞങ്ങളുടെ വിജയത്തിനായി കാത്തിരിക്കുകയാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എന്റെ ആറാമിന്ദ്രിയം മന്ത്രിക്കുന്നത്, ബിജെപി ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ്.'- തിവാരി പറഞ്ഞു.

ബിജെപി 50ല്‍ അധികം സീറ്റുകളില്‍ വിജയിക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് പറഞ്ഞു. വികസനവും സുരക്ഷയുമാണ് ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെന്നും ബിജെപിക്കായി വോട്ട് രേഖപ്പെടുത്താന്‍ ജനങ്ങള്‍ മുന്നോട്ടുവരുമെന്നും അദ്ദേഹം പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com