ഫലം വരട്ടെ, ഡല്‍ഹിയില്‍ 'സര്‍പ്രൈസ്' ഉണ്ട്: പിസി ചാക്കോ

ബിജെപി മുഖ്യ എതിരാളിയല്ല. ഡല്‍ഹിയില്‍ ബിജെപിയുടെ സ്വാധീനം വന്‍ തോതില്‍ കുറഞ്ഞതായി ചാക്കോ
ഫലം വരട്ടെ, ഡല്‍ഹിയില്‍ 'സര്‍പ്രൈസ്' ഉണ്ട്: പിസി ചാക്കോ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുമ്പോള്‍ കോണ്‍ഗ്രസ് ഏവരെയും അമ്പരപ്പിക്കുമെന്ന്, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പിസി ചാക്കോ. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ചിത്രത്തില്‍ പോലും ഇല്ലെന്ന ആക്ഷേപങ്ങളെ ചാക്കോ തള്ളി.

ഡല്‍ഹിയില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മിലാണ് മത്സരമെന്ന് ചാക്കോ  പറഞ്ഞു. ബിജെപി മുഖ്യ എതിരാളിയല്ല. ഡല്‍ഹിയില്‍ ബിജെപിയുടെ സ്വാധീനം വന്‍ തോതില്‍ കുറഞ്ഞതായി ചാക്കോ പറഞ്ഞു.

ആശയപരമായ ഒരു പോരാട്ടമാണ് കോണ്‍ഗ്രസ് നടത്തുന്നത്. കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷമായി വികസനം മുരടിച്ച അവസ്ഥയിലാണ് ഡല്‍ഹി. ആം ആദ്മി പാര്‍ട്ടി വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍കുന്നത്. ബിജെപിയാണെങ്കില്‍ വര്‍ഗീയത പരത്തുന്നു. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ പ്രതീക്ഷയോടെ നോക്കുന്നത് കോണ്‍ഗ്രസിനെയാണ്- ചാക്കോ പറഞ്ഞു. 

വികസന പ്രശ്‌നങ്ങള്‍ മുന്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസ് വോട്ടു തേടുന്നത്. ജനങ്ങള്‍ പരിഗണിക്കുന്നതും അതുതന്നെയാണെന്ന് ചാക്കോ  പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com