യുദ്ധവും വിഭജനവും കണ്ടു: അഭയാര്‍ത്ഥിയായി ഇന്ത്യയിലെത്തി; നൂറ്റിപതിനൊന്നാം വയസ്സിലും പതിവു തെറ്റിക്കാതെ വോട്ട് ചെയ്യാന്‍ എത്തി ഡല്‍ഹിയിലെ ഏറ്റവും പ്രായം കൂടിയ വോട്ടര്‍

യുദ്ധവും വിഭജനവും കണ്ടു: അഭയാര്‍ത്ഥിയായി ഇന്ത്യയിലെത്തി; നൂറ്റിപതിനൊന്നാം വയസ്സിലും പതിവു തെറ്റിക്കാതെ വോട്ട് ചെയ്യാന്‍ എത്തി ഡല്‍ഹിയിലെ ഏറ്റവും പ്രായം കൂടിയ വോട്ടര്‍

പതിവ് മുടക്കിയില്ല, ഡല്‍ഹിയിലെ ഏറ്റവും പ്രായം കൂടിയ വോട്ടര്‍ ഇത്തവണയും വോട്ട് ചെയ്യാനെത്തി

തിവ് മുടക്കിയില്ല, ഡല്‍ഹിയിലെ ഏറ്റവും പ്രായം കൂടിയ വോട്ടര്‍ ഇത്തവണയും വോട്ട് ചെയ്യാനെത്തി. 111വയസ്സാണ് രാജ്യതലസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ വോട്ടറായ കലിതാര മണ്ഡലിന്റെ പ്രായം. 1908ല്‍ ബംഗ്ലാദേശില്‍ ജനിച്ച ഇവര്‍ വര്‍ഷങ്ങളായി രാജ്യ തലസ്ഥാനത്താണ് താമസം.

സൗത്ത് ഡല്‍ഹിയിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പ്രൈമറി സ്‌കൂളിലാണ് ഇവര്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. ചിത്തരഞ്ജന്‍ പാര്‍ക്കിലുള്ള വീട്ടില്‍ നിന്നും വോട്ട് ചെയ്യാന്‍ എത്താന്‍ അധികൃതര്‍ വാഹന സൗകര്യവും പോളിങ് ബൂത്തില്‍ വീല്‍ ചെയറും ഒരുക്കിയിരുന്നു.1971ലെ യുദ്ധത്തെ തുടര്‍ന്ന് ബംഗ്ലാദേശിലും ബംഗാളലും നിന്നും എത്തിയവരാണ് ഇപ്പോഴും ചിത്തരഞ്ജന്‍ പാര്‍ക്കില്‍ താമസിക്കുന്നത്.

മണ്ഡലിന് വേണ്ടി തപാല്‍ വോട്ട് അനുവദിക്കണം എന്നാവശ്യപ്പെട്ട് കുടുംബം അപേക്ഷ നല്‍കിയിരുന്നു. പക്ഷേ സമയം കഴിഞ്ഞതിനാല്‍ അനുവദിക്കാന്‍ സാധിച്ചില്ല. പിന്നീട് അധികൃതര്‍ വാഹന സൗകര്യം ഒരുക്കി കൊടുക്കുകയായിരുന്നു.

അവിഭക്ത ഇന്ത്യയില്‍ ജനിച്ച മണ്ഡല്‍, രാജ്യം അതിന്റെ ചരിത്രപരമായ നിമിഷങ്ങളിലൂടെ കടന്നുപോയത് കണ്ട സ്ത്രീയാണ്. രണ്ട് വിഭജനങ്ങള്‍ മണ്ഡല്‍ കണ്ടു, രണ്ടുതവണ ഇന്ത്യയില്‍ അഭയാര്‍ത്ഥിയായി ജീവിച്ചു. പിന്നീടാണ് ഇന്ത്യന്‍ പൗരത്വം ലഭിച്ചത്. 1905ലെ ബംഗാള്‍ വിഭാജനത്തിന് മൂന്നുവര്‍ഷത്തിന് ഷേഷം ഇപ്പോള്‍ ബംഗ്ലാദേശിന്റെ ഭാഗമായ ബരിസലിലാണ് മണ്ഡല്‍ ജനിച്ചത്.

1971ന് മുമ്പ് വര്‍ഗീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഡല്‍ഹിയില്‍ എത്തിയ മണ്ഡലും കുടുംബവും സ്ഥിഗതികള്‍ ശാന്തമായതോടെ തിരിച്ചുപോയി. എന്നാല്‍ 71ല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ വീണ്ടും ഇന്ത്യയിലേക്ക് വരേണ്ടിവന്നു. ആദ്യം മധ്യപ്രദേശില്‍ താമസിച്ചതിന് ശേഷമാണ് ഡല്‍ഹിയിലേക്ക് മാറിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com