'ഇന്ത്യയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ ഹിന്ദുക്കള്‍ക്കായി പ്രവര്‍ത്തിക്കണം': ആര്‍എസ്എസ് നേതാവ്

ഇന്ത്യയില്‍ ജോലി ചെയ്യണമെന്ന് ആര്‍ക്കെങ്കിലും ആഗ്രഹം ഉണ്ടെങ്കില്‍ ഹിന്ദു സമുദായത്തിന്റെ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കേണ്ടി വരുമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി
'ഇന്ത്യയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ ഹിന്ദുക്കള്‍ക്കായി പ്രവര്‍ത്തിക്കണം': ആര്‍എസ്എസ് നേതാവ്

പനാജി: ഇന്ത്യയില്‍ ജോലി ചെയ്യണമെന്ന് ആര്‍ക്കെങ്കിലും ആഗ്രഹം ഉണ്ടെങ്കില്‍ ഹിന്ദു സമുദായത്തിന്റെ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കേണ്ടി വരുമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി. രാജ്യത്തിന്റെ നിര്‍ണായകശക്തികളാണ് ഹിന്ദുക്കളെന്നും അദ്ദേഹം പറഞ്ഞു.ഗോവയിലെ പനാജിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇന്ത്യയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍, ഹിന്ദു സമുദായത്തിന് ഒപ്പം ജോലി ചെയ്യാന്‍ തയ്യാറാവണം. അതിലൂടെ ഹിന്ദുക്കളുടെ ശാക്തീകരണം സാധ്യമാക്കുന്നതില്‍ പങ്കുവഹിക്കണം. സ്മരണാതീത കാലം തൊട്ട് ഇന്ത്യയുടെ വളര്‍ച്ചയ്ക്കും താഴ്ചയ്ക്കും ഹിന്ദുക്കള്‍ സാക്ഷിയായിട്ടുണ്ട്. ഹിന്ദുക്കളില്‍ നിന്ന് ഇന്ത്യയെ ഒഴിച്ചുമാറ്റാന്‍ സാധിക്കില്ല. എല്ലായ്‌പോഴും രാജ്യത്തിന്റെ നിര്‍ണായക ശക്തികളാണ് ഹിന്ദുക്കള്‍'- സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു.

'ഹിന്ദുക്കള്‍ വര്‍ഗീയവാദികള്‍ അല്ല. അതിനാല്‍ ഹിന്ദുക്കളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ മടി കാണിക്കേണ്ട ആവശ്യമില്ല. ഹിന്ദുക്കളുടെ ഇടയില്‍ ഐക്യത്തിന് വേണ്ടി നിലക്കൊളളുന്നു എന്നത് കൊണ്ട് മറ്റു മതക്കാര്‍ക്ക് എതിരാണ് എന്ന് ചിന്തിക്കേണ്ടതില്ല. ഹിന്ദുക്കള്‍ ശക്തരായാല്‍ ഒരു നാശവും സംഭവിക്കാന്‍ പോകുന്നില്ല. സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുക. ഹിന്ദുക്കള്‍ മറ്റു രാജ്യങ്ങളില്‍ അധിനിവേശം നടത്തിയിട്ടില്ല. സ്വയരക്ഷയ്ക്ക് വേണ്ടി മാത്രമാണ് പോരാടിയിട്ടുളളത്. എല്ലാവര്‍ക്കും അതിനുളള അവകാശമുണ്ട്. '- സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com