കൊറോണ നേരിടാന്‍ ചൈനയ്ക്ക് സഹായവാഗ്ദാനവുമായി ഇന്ത്യ ; ഷി ജിന്‍പിങിന് കത്തയച്ച് മോദി

ഹ്യൂബെ പ്രവിശ്യയില്‍ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സഹായം ചെയ്തതിന് ചൈനീസ് അധികൃതര്‍ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു
കൊറോണ നേരിടാന്‍ ചൈനയ്ക്ക് സഹായവാഗ്ദാനവുമായി ഇന്ത്യ ; ഷി ജിന്‍പിങിന് കത്തയച്ച് മോദി

ന്യൂഡല്‍ഹി : സാര്‍സിനെയും പിന്തള്ളി മരണം വിതച്ച് മുന്നേറുന്ന കൊറോണ വൈറസ് ബാധയെ നേരിടാന്‍ ചൈനയ്ക്ക് ഇന്ത്യയുടെ സഹായ വാഗ്ദാനം. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിന് അയച്ച കത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സഹായം വാഗ്ദാനം ചെയ്തത്. കൊറോണ തടയാന്‍ ഏതുവിധത്തിലുള്ള സഹായവും നല്‍കാമെന്നാണ് മോദി അറിയിച്ചത്.

രോ​ഗബാധ മൂലം ഇത്ര അധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായതില്‍ നരേന്ദ്രമോദി പ്രസിഡന്റ് ഷി ജിന്‍പിങിനെ അനുശോചനം അറിയിച്ചു. ഹ്യൂബെ പ്രവിശ്യയില്‍ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സഹായം ചെയ്തതിന് ചൈനീസ് അധികൃതര്‍ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു.

ചൈനയില്‍ 811 പേരാണ് ചൈനയില്‍ വൈറസ് ബാധിച്ച് മരിച്ചത്. ഇന്നലെ മാത്രം 81 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 2003 ലെസാര്‍സ് ബാധ മരണത്തെക്കാള്‍ കൂടുതലായി. ലോകത്താകമാനം 774 പേരാണ് സാര്‍സ് ബാധയെത്തുടര്‍ന്ന് മരിച്ചത്.

ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ മാത്രം കൊറോണയെ തുടര്‍ന്ന് 780 പേര്‍ മരിച്ചു. 34,800 പേര്‍ക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചതായാണ് കണക്ക്. വൈറസ് ബാധിതരില്‍ 34,598 പേര്‍ ചൈനയിലാണ്. ഇതില്‍ 25,000ത്തോളം ആളുകള്‍ വുഹാന്‍ പ്രവിശ്യയില്‍ നിന്നുള്ളവരാണ്. വൈറസ് ബാധയെ തുടര്‍ന്ന് ലോകാരോഗ്യ സംഘടനാ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com