വിവാഹനിശ്ചയത്തിന് പോയ ടൂറിസ്റ്റ് ബസ് ഇലക്ട്രിക് കമ്പിയില്‍ തട്ടി തീപിടിച്ചു ; യാത്രികര്‍ക്ക് ഷോക്കേറ്റു, 12 പേര്‍ക്ക് ദാരുണാന്ത്യം

ഗഞ്ചാമിലെ ഗോളന്തര ഏരിയയിലെ സിഖാരധ ഗ്രാമത്തിലേക്ക് പോകുകയായിരുന്നു ബസ്
വിവാഹനിശ്ചയത്തിന് പോയ ടൂറിസ്റ്റ് ബസ് ഇലക്ട്രിക് കമ്പിയില്‍ തട്ടി തീപിടിച്ചു ; യാത്രികര്‍ക്ക് ഷോക്കേറ്റു, 12 പേര്‍ക്ക് ദാരുണാന്ത്യം

ഭുവനേശ്വര്‍ : ടൂറിസ്റ്റ് ബസ് 11 കെ വി ഇലക്ട്രിക് കമ്പിയില്‍ കുരുങ്ങി തീപിടിച്ചു. ഷോക്കേറ്റ് 12 യാത്രക്കാര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലെ ബ്രഹ്മപൂരിലാണ് സംഭവം.

ബസില്‍ 40 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഗഞ്ചാമിലെ ഗോളന്തര ഏരിയയിലെ സിഖാരധ ഗ്രാമത്തിലേക്ക് പോകുകയായിരുന്നു ബസ്. ഇലക്ട്രിക് കമ്പിയില്‍ ബസ് മുട്ടിയതോടെ ക്ഷണനേരം കൊണ്ട് തീപിടിച്ചു.

12 പേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ എംകെസിജി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്ന് ബെര്‍ഹാംപൂര്‍ എസ്പി പിനാക് മിശ്ര അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com