എസ്‌സി/എസ്ടി നിയമ ഭേദഗതി ശരിവച്ചു, കേസെടുക്കുന്നതിന് പ്രഥമിക അന്വേഷണം വേണ്ടെന്നു സുപ്രീം കോടതി 

കേസെടുക്കുന്നതിന് സീനിയര്‍ ഉദ്യോഗസ്ഥന്റെ അനുമതി തേടേണ്ടതില്ലെന്നും ഭേദഗതി ശരിവച്ചുകൊണ്ട് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച്
എസ്‌സി/എസ്ടി നിയമ ഭേദഗതി ശരിവച്ചു, കേസെടുക്കുന്നതിന് പ്രഥമിക അന്വേഷണം വേണ്ടെന്നു സുപ്രീം കോടതി 

ന്യൂഡല്‍ഹി: പട്ടിക വിഭാഗങ്ങള്‍ക്കു നേരെയുള്ള അതിക്രമ പരാതികളില്‍ കേസെടുക്കുന്നതിന് പ്രാഥമിക അന്വേഷണം നടത്തേണ്ടതില്ലെന്ന ഭരണഘടനാ ഭേദഗതി സുപ്രീം കോടതി ശരിവച്ചു. കേസെടുക്കുന്നതിന് സീനിയര്‍ ഉദ്യോഗസ്ഥന്റെ അനുമതി തേടേണ്ടതില്ലെന്നും ഭേദഗതി ശരിവച്ചുകൊണ്ട് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിധിച്ചു.

പട്ടികജാതി, പട്ടിക വര്‍ഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം വലിയ തോതില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നു വിലയിരുത്തി സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയെ മറികടക്കുന്നതിനാണ് സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത്. കേസെടുക്കുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്തണമെന്നായിരുന്നു കോടതി നിര്‍ദേശിച്ചത്. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അരങ്ങേറിയിരുന്നു.

ഓരോ ഇന്ത്യന്‍ പൗരനും മറ്റു പൗരന്മാരെ തുല്യതയോടെ കാണേണ്ടതുണ്ടെന്ന്, മുഖ്യവിധിയോടു യോജിച്ചുകൊണ്ടുതന്നെ പ്രത്യേകം എഴുതിയ ഉത്തരവില്‍ ജസ്റ്റിസ് രവീന്ദ്ര ഭട്ട് പറഞ്ഞു. പ്രാഥമികമായി കേസില്ലെന്നു ബോധ്യപ്പെട്ടാല്‍ കോടതിക്ക് എഫ്‌ഐആര്‍ റദ്ദാക്കാവുന്നതാണ്. പ്രാഥമികമായി കേസില്ലെന്നു ബോധ്യപ്പെട്ടാലേ ഇത്തരം കേസുകളില്‍ മുന്‍കൂര്‍ ജാമ്യം നല്‍കാവൂ എ്ന്നും കോടതി നിര്‍ദേശിച്ചു. 

കോടതി വിധി മറകടക്കുന്നതിനായി 2018ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com