21 മണ്ഡലങ്ങളില്‍ ലീഡ് ആയിരം വോട്ടില്‍ താഴെ; അന്തിമ ഫലം മാറും; 55 സീറ്റ് നേടുമെന്ന് ബിജെപി

ഇന്നു ഞങ്ങള്‍ അധികാരത്തിലേക്ക് എത്തുകയാണ്. അതിനുള്ള ആഘോഷങ്ങള്‍ തുടങ്ങാന്‍ പോവുകയാണ്
21 മണ്ഡലങ്ങളില്‍ ലീഡ് ആയിരം വോട്ടില്‍ താഴെ; അന്തിമ ഫലം മാറും; 55 സീറ്റ് നേടുമെന്ന് ബിജെപി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകളില്‍ പിന്നില്‍ പോയെങ്കിലും പ്രതീക്ഷ വിടാതെ ബിജെപി. എഎപി മുന്നിട്ടു നില്‍ക്കുന്ന പല സീറ്റിലും ലീഡ് നില വളരെ കുറവാണെന്നും ഇത് മാറിമറിയുമെന്നുമാണ് ബിജെപി നേതാക്കള്‍ പറയുന്നത്. 

ആദ്യ ഫല സൂചനകളില്‍ അന്‍പതു സീറ്റുകളില്‍ ആംആദ്മി പാര്‍ട്ടി മുന്നിട്ടു നില്‍ക്കുകയാണ്. കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്തിയ ബിജെപി ഇരുപതു സീറ്റിലാണ് ലീഡ് നേടിയിട്ടുള്ളത്. എന്നാല്‍ ഇരുപത്തിയൊന്നു മണ്ഡലങ്ങളിലെങ്കിലും ലീഡ് ആയിരം വോട്ടില്‍ താഴെയാണെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇതു മാറിമറിയുമെന്നും അന്തിമ ഫലം ബിജെപിക്ക് അനുകൂലമാവുമെന്നുമാണ് ഇവരുടെ പക്ഷം.

ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി മാധ്യമങ്ങളെ കണ്ടപ്പോഴും പങ്കുവച്ചത് ഈ പ്രതീക്ഷയാണ്. തുടക്കത്തിലെ ഫല സൂചനകളില്‍ നിരാശയില്ലെന്ന് തിവാരി പറഞ്ഞു. അന്തിമ ഫലത്തില്‍ ബിജെപി തന്നെ വിജയിക്കും. ഞങ്ങള്‍ 55 സീറ്റ് നേടിയാന്‍ അത്ഭുതപ്പെടേണ്ടതില്ല- തിവാരി പറഞ്ഞു.

''ഇന്നു ബിജെപിയുടെ ദിവസമാണ്. ഇനി സംസാരമൊന്നുമില്ല. ഇന്നു ഞങ്ങള്‍ അധികാരത്തിലേക്ക് എത്തുകയാണ്. അതിനുള്ള ആഘോഷങ്ങള്‍ തുടങ്ങാന്‍ പോവുകയാണ്''- മനോജ് തിവാരി  പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com