കോൺ​ഗ്രസിന്റെ സ്ഥിതി ദയനീയം ; തകർച്ചയുടെ ഉത്തരവാദിത്തം ചില നേതാക്കൾക്ക് ; തുറന്നടിച്ച് സന്ദീപ് ദീക്ഷിത്

കോണ്‍ഗ്രസിന്റെ പ്രകടനം ദയനീയമായിരിക്കുമെന്ന് തനിക്ക് കഴിഞ്ഞ സെപ്തംബര്‍ മുതല്‍ അറിയാമായിരുന്നുവെന്ന് സന്ദീപ് ദീക്ഷിത്
കോൺ​ഗ്രസിന്റെ സ്ഥിതി ദയനീയം ; തകർച്ചയുടെ ഉത്തരവാദിത്തം ചില നേതാക്കൾക്ക് ; തുറന്നടിച്ച് സന്ദീപ് ദീക്ഷിത്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമായിരിക്കുമെന്ന് അറിയാമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് നടത്തിയത് വളരെ മോശം പ്രകടനമായിരുന്നെന്നും ദീക്ഷിത് പറഞ്ഞു.

കോണ്‍ഗ്രസിന്റെ പ്രകടനം ദയനീയമായിരിക്കുമെന്ന് തനിക്ക് കഴിഞ്ഞ സെപ്തംബര്‍ മുതല്‍ അറിയാമായിരുന്നു.  ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ ഏതാനും നേതാക്കള്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്തം. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായിക്കഴിയുമ്പോള്‍ പുതിയ വ്യാഖ്യാനങ്ങള്‍ ഉണ്ടാകും. മറ്റു വിഷയങ്ങളെല്ലാം തമസ്‌കരിക്കപ്പെടുമെന്നും സന്ദീപ് ദീക്ഷിത് പറഞ്ഞു.

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിക്കാന്‍ ഒന്നുമില്ലെന്ന് കോണ്‍ഗ്രസ് എംപി പ്രണീത് കുമാര്‍ പറഞ്ഞു. എക്‌സിറ്റ് പോളുകള്‍ വ്യക്തമാക്കിയതുപോലെ എഎപി തന്നെ ഡല്‍ഹിയില്‍ അധികാരത്തിലെത്തുമെന്നും അവര്‍ വ്യക്തമാക്കി.മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന്റെ അനുഭവസമ്പത്തും പരിചയവും ഈ തിരഞ്ഞെടുപ്പിൽ ഇല്ലാതെപോയത് സങ്കടപ്പെടുത്തുന്നതായി കോൺഗ്രസ് നേതാവ് അഭിഷേക് സിങ്‌വി പറഞ്ഞു. ഷീലയ്ക്ക് പകരം മറ്റൊരു മികച്ച നേതാവിനെ പാർട്ടിക്ക് കണ്ടെത്താനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com