ഭാരത് മാതാ കീ ജയ്; ഇന്‍ക്വിലാബ് സിന്ദാബാദ്; ഇത് പുതിയ രാഷ്ട്രീയത്തിന്റെ ഉദയമെന്ന് കെജരിവാള്‍

ഡല്‍ഹിയിലെ ജനതയോട് ഐ ലവ് യൂ എന്ന് കെജരിവാള്‍
ഭാരത് മാതാ കീ ജയ്; ഇന്‍ക്വിലാബ് സിന്ദാബാദ്; ഇത് പുതിയ രാഷ്ട്രീയത്തിന്റെ ഉദയമെന്ന് കെജരിവാള്‍

ന്യൂഡല്‍ഹി: വിദ്യാലയങ്ങളും ആശുപത്രികളും പണിയുകയും കുറഞ്ഞ വിലയ്ക്ക് വൈദ്യുതി നല്‍കുകയും ചെയ്യുന്നതിനെ ജനങ്ങള്‍ അംഗീകരിക്കുന്ന പുതിയൊരു രാഷ്ട്രീയത്തിന്റെ ഉദയമാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ടതെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍. തന്നെ മകനായി കണ്ട ഡല്‍ഹിയിലെ ജനങ്ങളുടെ വിജയമാണ് ഇതെന്ന് കെജരിവാള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു കെജരിവാള്‍. കുടുംബത്തോടൊപ്പമായിരുന്നു വിജായാഘോഷറാലിയില്‍ കെജരിവാള്‍ പങ്കെടുത്തത്.

ഡല്‍ഹി നിയമസഭാ തെരഞ്ഞടുപ്പിലെ വിജയം തന്റെ വിജയമല്ല, രാജ്യത്തിന്റെയാകെ വിജയമാണ്. ഈ ദിവസം ഭഗവാന്‍ ഹനുമാന്‍ ജനങ്ങളുടെ മേല്‍ അനുഗ്രഹം ചൊരിഞ്ഞിരിക്കുകയാണ്. അടുത്ത അഞ്ചുര്‍ഷം ജനങ്ങളെ സേവിക്കാനുള്ള ശരിയായ വഴി ഹനുമാന്‍ ഭഗവാന്‍ കാണിച്ചുതരുമെന്നും കെജരിവാള്‍ പറഞ്ഞു.

ജനങ്ങള്‍ വോട്ട് ചെയ്തത് വികസനത്തിന് വേണ്ടിയാണ്. തിരഞ്ഞെടുപ്പ് വിജയത്തിലൂടെ രാജ്യത്ത് പുതിയൊരു രാഷ്ട്രീയത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്, അത് വാഗ്ദാനങ്ങളുടേതല്ല, പ്രവൃത്തിയുടെ രാഷ്ട്രീയമാണെന്നും കെജരിവാള്‍ പറഞ്ഞു. ഈ വിജയം ഡല്‍ഹിക്കാരുടെത് മാത്രമല്ല മറിച്ച് ഇന്ത്യന്‍ ജനതയുടെതാണ്. ഡല്‍ഹിയിലെ ഒരോകുടുംബവും തന്നെ ഒരു മകനായി കണ്ട് വോട്ട് രേഖപ്പെടുത്തി. പാര്‍ട്ടി പ്രവര്‍ത്തകരുടെയും കുടുംബത്തിന്റെയും പിന്തുണ വലുതായിരുന്നെന്നും കെജരിവാള്‍ പറഞ്ഞു.

ഭാരത് മാതാ കി ജയ്, ഇന്‍ക്വിലാബ് സിന്ദാബാദ് മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് കെജരിവാള്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തത്.

അവസാനവിവരം ലഭിക്കുമ്പോള്‍ ആം ആദ്മി 63 സീറ്റിലും ബിജെപി 7 സീറ്റിലുമാണ് മുന്നേറുന്നത്. കോണ്‍ഗ്രസിന് ഒരിടത്തും ലീഡില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com