മന്‍ കീ ബാത്തിനെ തോല്‍പ്പിച്ച് ജന്‍ കീ ബാത്തിന്റെ വിജയമെന്ന് ഉദ്ദവ് താക്കറെ

മന്‍കി ബാത്തിനുമേലുള്ള ജന്‍ കീ ബാത്തിന്റെ വിജയമാണ് ഡല്‍ഹി വിജയമെന്ന് ഉദ്ദവ് താക്കറെ
മന്‍ കീ ബാത്തിനെ തോല്‍പ്പിച്ച് ജന്‍ കീ ബാത്തിന്റെ വിജയമെന്ന് ഉദ്ദവ് താക്കറെ

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ മികച്ച വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. മന്‍കി ബാത്തിനുമേലുള്ള ജന്‍ കീ ബാത്തിന്റെ വിജയമാണ് ഡല്‍ഹി വിജയമെന്ന് ഉദ്ദവ് താക്കറെ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഹാട്രിക് വിജയം നേടിയ കെജരിവാളിനെ ഉദ്ദവ് താക്കറെ അഭിനന്ദിക്കുകയും ചെയ്തു.

ബിജെപിയുടെ വര്‍ഗീയ പ്രീണനത്തിന് എതിരായ വിധിയെഴുത്താണ് ഡല്‍ഹി  തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.തോല്‍വിയില്‍നിന്ന് കോണ്‍ഗ്രസും പാഠം പഠിക്കണമെന്ന് പിണറായി പറഞ്ഞു.

രാജ്യത്തിന്റെ പൊതുവായ വികാരം പ്രതിഫലിപ്പിക്കുന്നതാണ് ഡല്‍ഹിയിലെ തെരഞ്ഞെടുപ്പു ഫലം. ബിജെപിയുടെ ജനദ്രോഹ നടപടികള്‍ക്ക് ബദലായി നില്‍ക്കാന്‍ എവിടെവിടെ ഒരു ശക്തിയുണ്ടോ അതിനെ ജനം നല്ല രീതിയില്‍ അംഗീകരിക്കും എന്നതിന് തെളിവാണിത്.ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന വര്‍ഗീയ പ്രീണന നിലപാടിനും ജനദ്രോഹ നടപടികള്‍ക്കും എതിരെയുള്ള പ്രതികരണമാണിതെന്നും പിണറായി പറഞ്ഞു

ബിജെപി തുടരുന്ന നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടം, പ്രത്യേകിച്ച് ഭരണഘടനയുടേയും മതനിരപേക്ഷതയുടേയും സംരക്ഷണത്തിനായി ജനാധിപത്യ മത നിരപേക്ഷ ശക്തികള്‍ നടത്തുന്ന പോരാട്ടത്തിനു കരുത്തു പകരുന്നതാണ് ആം ആദ്മി പാര്‍ട്ടിയുടെ വിജയം.ഇതില്‍ നിന്ന് കോണ്‍ഗ്രസും പഠിക്കേണ്ട പാഠമുണ്ട്. കെജരിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നാടിന്റെ വികസനത്തിനായി പ്രത്യേക ശ്രദ്ധയോടെയാണ് പ്രവര്‍ത്തിച്ചാണ്. അതിനു ലഭിച്ച അംഗീകാരമാണ് ഈ വിജമെന്നും പിണറായി പറഞ്ഞു. 

കെജരിവാളിന്റെ വന്‍വിജയത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രതികരണം ഇങ്ങനെ. വോട്ടര്‍ന്മാരാണ് യഥാര്‍ഥ രാജാക്കന്മാരെന്നന്ന് നിതീഷ് കുമാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com