മലിനീകരണം വേണ്ട, വിജയാഘോഷത്തില്‍ പടക്കങ്ങള്‍ ഒഴിവാക്കി കെജരിവാള്‍

മലിനീകരണം വേണ്ട, വിജയാഘോഷത്തില്‍ പടക്കങ്ങള്‍ ഒഴിവാക്കി കെജരിവാള്‍
ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഘോഷത്തില്‍/എഎന്‍ഐ, ട്വിറ്റര്‍
ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഘോഷത്തില്‍/എഎന്‍ഐ, ട്വിറ്റര്‍

ന്യൂഡല്‍ഹി: മലിനീകരണം നിയന്ത്രിക്കാന്‍ നടപടിയെടുക്കുന്ന തെരഞ്ഞെടുപ്പു വാഗ്ദാനം പാലിക്കുന്നതിന് ആദ്യപടിയായി വിജയാഘോഷങ്ങളില്‍ പടക്കം വേണ്ടെന്നു വച്ച് ആംആദ്മി പാര്‍ട്ടി. മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ നിര്‍ദേശപ്രകാരമാണ് പടക്കം വേണ്ടെന്നുവച്ചത്.

പാര്‍ട്ടി വന്‍ വിജയത്തിലേക്കു കുതിക്കുന്നതിനിടെ പ്രവര്‍ത്തകര്‍ വിജയാഘോഷത്തിന് ഒരുക്കം നടത്തുമ്പോഴാണ് കെജരിവാളിന്റെ നിര്‍ദേശം എത്തിയത്. ആഘോഷങ്ങള്‍ ആവാം, പക്ഷേ പടക്കം വേണ്ട. ഇത് അക്ഷരംപ്രതി അനുസരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞു.

അന്തരീക്ഷ മലിനീകരണം ഡല്‍ഹി നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. ദീപാവലി ദിവസത്തെ പടക്കം പൊട്ടിക്കല്‍ ഡല്‍ഹിയിലെ അന്തരീക്ഷത്തെ അപകടത്തിലാക്കിയെന്ന് ഒട്ടേറെ പഠനങ്ങള്‍ വന്നിരുന്നു. ഇതിനെത്തുടര്‍ന്ന് ഇക്കുറി സുപ്രീം കോടതി തന്നെ ഈ വിഷയത്തില്‍ ഇടപെട്ടു.

്അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ നടപടിയെടുക്കുമെന്ന് ഇക്കുറി ആംആദ്മി പാര്‍ട്ടി പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് പടക്കം ഒഴിവാക്കാന്‍ കെജരിവാള്‍ നിര്‍ദേശം നല്‍കിയത്. മധുരപലഹാരങ്ങള്‍ വിതരണം ചെയ്താണ് മുഖ്യമായും വിജയം ആഘോഷിക്കുകയെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com